എല്ലാവരും അങ്ങനെ ചിന്തിക്കണമെന്നില്ല; വെളിപ്പെടുത്തി രോഹിത് ശര്മ്മ

ഫൈനലുകളിൽ ഈ തന്ത്രമാണ് താൻ സ്വീകരിക്കുന്നതെന്നും ഇന്ത്യൻ ക്യാപ്റ്റൻ

ബാര്ബഡോസ്: ലോക കപ്പുകളുടെ കലാശപ്പോരില് ആദ്യം ബാറ്റ് ചെയ്യുന്നതാണ് നല്ലതെന്ന് വ്യക്തമാക്കി ഇന്ത്യന് ക്യാപ്റ്റന് രോഹിത് ശര്മ്മ. ടീമിലെ എല്ലാവരും ആദ്യം ബാറ്റ് ചെയ്യുന്നത് നല്ലതെന്ന് കരുതിയേക്കില്ല. എന്നാല് ഒരു ക്യാപ്റ്റന് തന്റെ ടീമിനെ ശരിയായ ദിശയില് നയിക്കണം. ആദ്യം ആക്രമണം നടത്തുക പിന്നാലെ പ്രതിരോധിക്കുക. ഇതാണ് ഫൈനല് മത്സരങ്ങള് താന് ആഗ്രഹിക്കുന്നതെന്നും രോഹിത് ശര്മ്മ പറഞ്ഞു.

ഏകദിന ലോകകപ്പിന്റെ ഫൈനലില് ടോസ് നഷ്ടപ്പെട്ടിട്ടും ഓസ്ട്രേലിയ ഇന്ത്യയെ ആദ്യം ബാറ്റിംഗിന് അയച്ചിരുന്നു. എന്നാല് മത്സരം ഓസ്ട്രേലിയ വിജയിച്ചു. ടോസ് വിജയിച്ചിരുന്നെങ്കില് താന് ബാറ്റിംഗ് തിരഞ്ഞെടുക്കുമെന്ന് അന്ന് രോഹിത് ശര്മ്മ പറഞ്ഞിരുന്നു. എന്നാല് ട്വന്റി 20 ലോകകപ്പില് രോഹിത് ശര്മ്മയ്ക്ക് അനുകൂലമായി ടോസ് ലഭിച്ചു. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയും മത്സരം വിജയിക്കുകയും ചെയ്തു.

ഉയരെ വന്മതിൽ; ഒരിക്കൽ തലതാഴ്ത്തിയ മണ്ണിൽ അയാൾ ത്രിവർണം ഉയർത്തി

ട്വന്റി 20 ലോകകപ്പില് ഇന്ത്യ ഏഴ് റണ്സിനാണ് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില് 176 റണ്സെടുത്തു. വിരാട് കോഹ്ലി നേടിയ 76 റൺസാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തില് 169ല് അവസാനിച്ചു.

To advertise here,contact us