ഡല്ഹി: ട്വന്റി 20 ലോകകപ്പില് ഫൈനലിലെ താരമാകേണ്ടത് വിരാട് കോഹ്ലി അല്ലെന്ന് ഇന്ത്യന് മുന് താരം സഞ്ജയ് മഞ്ജരേക്കര്. ഇന്ത്യന് ടീമിലെ ഒരു മികച്ച ട്വന്റി 20 ബാറ്ററായ ഹാര്ദ്ദിക്ക് പാണ്ഡ്യ രണ്ട് പന്ത് മാത്രമാണ് കളിച്ചത്. വിരാടിന്റെ ബാറ്റിംഗ് മത്സരം ശക്തമാക്കി. ഇന്ത്യന് ടീമിന്റെ ബാറ്റിംഗ് മികച്ചതെന്ന് താന് കരുതുന്നു. എങ്കിലും മത്സരം ആവേശകരമാക്കിയത് ഇന്ത്യയുടെ ബൗളര്മാരെന്നും മഞ്ജരേക്കര് പ്രതികരിച്ചു.
ഒരു ഘട്ടത്തില് ഇന്ത്യ തോല്വിയെ മുന്നില്കണ്ടിരുന്നു. 90 ശതമാനം വിജയസാധ്യതയും ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു. മത്സരത്തില് 128 സ്ട്രൈക്ക് റേറ്റിലാണ് വിരാട് ബാറ്റ് ചെയ്തത്. താന് ആയിരുന്നെങ്കില് തീര്ച്ചയായും ഒരു ബൗളറെ മാന് ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കുമെന്നും സഞ്ജയ് മഞ്ജരേക്കര് വ്യക്തമാക്കി.
എല്ലാവരും അങ്ങനെ ചിന്തിക്കണമെന്നില്ല; വെളിപ്പെടുത്തി രോഹിത് ശര്മ്മ
മത്സരത്തില് അവസാന 30 പന്തില് 30 റണ്സ് മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാന് വേണ്ടിയിരുന്നത്. എന്നാല് ഇന്ത്യന് ബൗളര്മാരുടെ തകര്പ്പന് പ്രകടനത്തില് അവിശ്വസനീയമാം വിധം മത്സരത്തിലേക്ക് ഇന്ത്യ തിരിച്ചുവരികയായിരുന്നു. ഒടുവില് ഏഴ് റണ്സകലെ ദക്ഷിണാഫ്രിക്കന് പോരാട്ടം അവസാനിച്ചു. ഇതോടെ 11 വര്ഷത്തിന് ശേഷം ഇന്ത്യ ഐസിസി കിരീടം സ്വന്തമാക്കി.