ബാർബഡോസ്: ട്വന്റി 20 ലോകകപ്പ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതിന് പിന്നിലെ കാരണം പറഞ്ഞ് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. ഒരിക്കലും തനിക്ക് വേണ്ടിയോ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിക്കോ വേണ്ടിയല്ല ലോകകപ്പ് നേടാൻ ആഗ്രഹിക്കുന്നത്. മികച്ച ക്രിക്കറ്റ് കളിക്കണം. ഒരു താരത്തിന് വേണ്ടി ലോകകപ്പ് നേട്ടമെന്ന ആശയത്തോട് താൻ എന്നും എതിരാണെന്ന് രാഹുൽ ദ്രാവിഡ് പറഞ്ഞു.
ലോകകപ്പ് വിജയം എല്ലാവർക്കും വേണ്ടിയാണ്. അത് ആർക്കും എക്കാലവും സ്വന്തമായി വെക്കാനാവില്ല. എവറെസ്റ്റ് കൊടുമുടി കീഴടക്കാൻ നാം ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്. അത്തരമൊരു വെല്ലുവിളി ഉള്ളതുകൊണ്ടാണ്. അതുപോലെ ലോകകപ്പ് നേടാനും എല്ലാവരും ആഗ്രഹിക്കും. അതിന് കാരണം ലോകകപ്പ് നേട്ടം വലുതാണ് എന്നതിനാലാണെന്നും ദ്രാവിഡ് പ്രതികരിച്ചു.
വിനീഷ്യസിന്റെ ഗോൾ, നെയ്മറിന്റെ ആവേശം; തരംഗമായി വീഡിയോ
ട്വന്റി 20 ലോകകപ്പിന്റെ കലാശപ്പോരിൽ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. രാത്രി എട്ട് മണിക്ക് ബാർബഡോസിലാണ് മത്സരം. ടൂർണമെന്റിൽ തോൽവി അറിയാതെയാണ് ഇരുടീമുകളും ഫൈനലിൽ എത്തുന്നത്. 11 വർഷത്തെ കിരീട ദാര്യദ്രത്തിന് അവസാനം കുറിക്കുകയാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യം. എന്നാൽ ആദ്യമായി ഒരു ലോകകപ്പ് നേടുവാനാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.