ബാർബഡോസ്: ട്വന്റി 20 ലോകകപ്പിന്റെ സെമിയിൽ ഇംഗ്ലണ്ടിനെ കീഴടക്കി ഇന്ത്യ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. എന്നാൽ മത്സരശേഷം അമ്പയറിന് ഹസ്തദാനം നൽകുന്നതിനിടെ രസകരമായ ഒരു സംഭവമുണ്ടായി. ഇന്ത്യൻ പേസർ ബുംറ ഹസ്തദാനം നൽകാനായി ഏറെ നേരം കാത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
Yaar Bumrah bhai aao mere se haath milaa lo 😭😭😭😭😭😭 #INDvsENG2024 pic.twitter.com/mpIXDKal2E
ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ 68 റൺസിന് തകർത്താണ് രോഹിത് ശർമ്മയും സംഘവും വീണ്ടുമൊരു കലാശപ്പോരിന് തയ്യാറെടുക്കുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. ഇംഗ്ലണ്ടിന്റെ മറുപടി 103 റൺസിൽ അവസാനിച്ചു. തോൽവി അറിയാതെയാണ് ഇന്ത്യൻ ടീമിന്റെ ഫൈനൽ പ്രവേശം.
ടി20 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ; ഇംഗ്ലണ്ടിനെ 68 റൺസിന് തകർത്തു
നാളെ നടക്കുന്ന ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ട്വന്റി 20 ലോകകപ്പിൽ ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിൽ പ്രവേശിക്കുന്നത്. രണ്ട് തവണ ഫൈനൽ കളിച്ച ഇന്ത്യ ഒരു തവണ കിരീടം നേടി. 2014ൽ എം എസ് ധോണിയുടെ സംഘം ട്വന്റി 20 ലോകകപ്പ് ഫൈനൽ കളിച്ചെങ്കിലും ശ്രീലങ്കയോട് പരാജയപ്പെടുകയായിരുന്നു.