അഫ്ഗാന് പറ്റിയ പിഴവ്; നിർണായക വിക്കറ്റ് അവസരം നഷ്ടമായി

ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിന്റെ മൂന്നാം ഓവറിലാണ് സംഭവം

ട്രിനിഡാഡ് ആൻഡ് ടുബാഗോ: ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലിൽ ദക്ഷിണാഫ്രിക്ക ഫൈനലിൽ കടന്നരിക്കുകയാണ്. ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിനിടെ അഫ്ഗാൻ ടീമിന് ഒരു പിഴവ് പറ്റി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ വലിയ തകർച്ചയെ നേരിട്ടു. ആദ്യം ബാറ്റ് ചെയ്ത റാഷിദ് ഖാനും സംഘത്തിനും വെറും 56 റണ്സ് മാത്രമാണ് നേടാനായത്. 10 റണ്സെടുത്ത അസമുത്തുള്ള ഒമര്സായി ഒഴികെ മറ്റാര്ക്കും രണ്ടക്കം കടക്കാന് കഴിഞ്ഞില്ല. എക്സ്ട്രാ ഇനത്തില് 13 റണ്സ് വിട്ടുനല്കിയ ദക്ഷിണാഫ്രിക്കന് ബൗളര്മാരാണ് അഫ്ഗാനെ 50 കടത്തിയത്.

മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കയും റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. അഫ്ഗാൻ നിരയുടെ കൃത്യതയാർന്ന ബൗളിംഗിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ റൺസെടുക്കാൻ ബുദ്ധിമുട്ടി. ക്വിന്റൺ ഡി കോക്ക് അഞ്ച് റൺസുമായി പുറത്തായി. ഫസൽഹഖ് ഫറൂഖിക്കാണ് വിക്കറ്റ്. എന്നാൽ മറ്റൊരു വിക്കറ്റിനുള്ള അവസരം അഫ്ഗാന് നഷ്ടമായി.

അഫ്ഗാന് വീര്യത്തിന് അവസാനം; ദക്ഷിണാഫ്രിക്ക ഫൈനലിൽ

Missed opportunity for Afghanistan 😬As they don't review this from Aiden Markram 👀 pic.twitter.com/IZEmP1DR1M

ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിന്റെ മൂന്നാം ഓവറിലാണ് സംഭവം. നവീൻ ഉൾ ഹഖിന്റെ പന്ത് എയ്ഡൻ മാക്രത്തെ മറികടന്ന് വിക്കറ്റ് കീപ്പർ റഹ്മനുള്ള ഗുർബാസിന്റെ കൈകളിലെത്തി. അഫ്ഗാൻ നായകൻ റാഷിദ് ഖാൻ വിക്കറ്റിനായി അപ്പീൽ ചെയ്തു. അമ്പയറും ഔട്ട് വിളിച്ചില്ല. ഗുർബാസ് ശബ്ദം ഒന്നും കേട്ടില്ലെന്ന് പറഞ്ഞു. ഇതോടെ റിവ്യൂ നൽകാതെ റാഷിദ് പിന്മാറി. പിന്നാലെ ടെലിവിഷൻ റിപ്ലേകളിൽ മാക്രത്തിന്റെ ബാറ്റിൽ എഡ്ജ് ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. അതിന് ശേഷം മത്സരത്തിൽ ശക്തമായി ദക്ഷിണാഫ്രിക്ക തിരിച്ചുവന്നു.

To advertise here,contact us