ന്യൂഡല്ഹി: ഐസിസി ടി20 റാങ്കിങ്ങില് ഇന്ത്യയുടെ സൂര്യകുമാര് യാദവിനെ പിന്തള്ളി ഓസീസ് താരം ട്രാവിസ് ഹെഡ് ഒന്നാമത്. 844 റേറ്റിങ് പോയിന്റിലാണ് ഹെഡ് ഒന്നാമതെത്തിയത്. 842 പോയിന്റുമായി സൂര്യകുമാര് യാദവ് രണ്ടാം സ്ഥാനത്തും 816 പോയിന്റുമായി ഇംഗ്ലണ്ടിന്റെ ഫില് സാള്ട്ട് മൂന്നാമതുമുണ്ട്.
Australia's belligerent southpaw ends Suryakumar Yadav's reign at the 🔝 of Men's T20I Batting Ranking 🤩https://t.co/nAJR10IVCp
ടി 20 ലോകകപ്പില് ഓസ്ട്രേലിയ സെമി കാണാതെ പുറത്തായെങ്കിലും ടൂര്ണമെന്റില് കാഴ്ചവെച്ച വെടിക്കെട്ട് ബാറ്റിങ്ങാണ് റാങ്കിങ്ങില് ഹെഡിന് അനുകൂലമായത്. ലോകകപ്പിലെ ഏഴ് മത്സരങ്ങളില് നിന്ന് 255 റണ്സാണ് ഓപ്പണര് അടിച്ചുകൂട്ടിയത്. സൂപ്പര് എയ്റ്റില് ഇന്ത്യയ്ക്കെതിരായ അവസാന മത്സരത്തില് അര്ദ്ധ സെഞ്ച്വറിയും കടന്ന് മുന്നേറിയ ഹെഡ് ഒരു ഘട്ടത്തില് ടീമിനെ വിജയിപ്പിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. 43 പന്തില് നാല് സിക്സും ഒന്പത് ഫോറും ഉള്പ്പടെ 76 റണ്സാണ് ഹെഡ് അടിച്ചുകൂട്ടിയത്.
2023 ഡിസംബര് മുതല് സൂര്യകുമാര് യാദവാണ് ടി 20 റാങ്കിങ്ങില് ഒന്നാമതുള്ളത്. ടി 20 ലോകകപ്പില് ആറ് മത്സരങ്ങളില് നിന്ന് 149 റണ്സാണ് സൂര്യകുമാറിന്റെ സമ്പാദ്യം. വ്യാഴാഴ്ച നടക്കുന്ന സെമി ഫൈനലില് ഇംഗ്ലണ്ടിനെ നേരിടുമ്പോള് നഷ്ടമായ തന്റെ ഒന്നാം സ്ഥാനം തിരിച്ചെടുക്കാനുള്ള സുവര്ണാവസരം സൂര്യകുമാറിനുണ്ട്.