നാല് താരങ്ങള് ചാമ്പ്യന്സ് ട്രോഫി വരെ; സൂചന നല്കി ഗംഭീര്

അഞ്ച് പ്രധാനകാര്യങ്ങളാണ് ഗംഭീര് അഭിമുഖത്തില് ഉന്നയിച്ചത്.

ന്യൂഡല്ഹി: ഇന്ത്യന് ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീര് ഉടന് ചുമതലയേല്ക്കുമെന്നാണ് റിപ്പോര്ട്ടുകള്. പിന്നാലെ ചില മുതിര്ന്ന താരങ്ങളുടെ കരിയര് സംസാര വിഷയമായി. ബിസിസിഐയുമായുള്ള അഭിമുഖത്തില് നാല് മുതിര്ന്ന താരങ്ങളുടെ അവസാന ടൂര്ണമെന്റായി 2025ലെ ചാമ്പ്യന്സ് ട്രോഫി കണക്കാക്കപ്പെടുമെന്ന് ഗംഭീര് പറഞ്ഞതായി നവഭാരത് ടൈംസ് റിപ്പോര്ട്ട് ചെയ്യുന്നു.

വിരാട് കോഹ്ലി, രോഹിത് ശര്മ്മ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി തുടങ്ങിയ താരങ്ങള്ക്ക് പാകിസ്താനില് നടക്കുന്ന ചാമ്പ്യന്സ് ട്രോഫി അവസാന അവസരമായിരിക്കും. ടൂര്ണമെന്റ് വിജയത്തിന് ഈ താരങ്ങളില് സംഭാവനകള് നല്കാന് കഴിയാത്തവരെ ടീമിന് പുറത്താക്കും. എന്നാല് ക്രിക്കറ്റിന്റെ മൂന്ന് ഫോര്മാറ്റുകളില് നിന്നും ഇവര് പുറത്താകുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.

ടി20 ലോകകപ്പ്; വിൻഡീസ് വീര്യം കടന്ന് ദക്ഷിണാഫ്രിക്ക സെമിയിൽ

അഞ്ച് പ്രധാനകാര്യങ്ങളാണ് ഗംഭീര് അഭിമുഖത്തില് ഉന്നയിച്ചത്. ടീമിന്റെ കാര്യങ്ങളില് ബോര്ഡിന്റെ ഇടപെടല് ഉണ്ടാകാന് പാടില്ല. പരിശീലക സംഘത്തെ താന് തീരുമാനിക്കും. ടെസ്റ്റ് ക്രിക്കറ്റിന് മറ്റൊരു ടീം ഉണ്ടാകണം. 2027 ലോകകപ്പ് ലക്ഷ്യമാക്കി പ്രവര്ത്തനം നടത്തണമെന്നും ഗംഭീര് അഭിമുഖത്തില് വ്യക്തമാക്കി.

To advertise here,contact us