ആന്റിഗ്വ: ടി20 ലോകകപ്പ് സൂപ്പര് എട്ട് മത്സരത്തില് ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് മികച്ച സ്കോർ. ഹർദിക് പാണ്ഡ്യയുടെ അർധ ശതകത്തിന്റെയും ശിവം ദുബെ(34), റിഷഭ് പന്ത് (36), വിരാട് കോഹ്ലി (37), രോഹിത് ശർമ്മ (23) തുടങ്ങിയവരുടെയും പ്രകടനത്തിൽ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് നേടി. ടോസ് നഷ്ട്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. പവര്പ്ലേ ഓവറുകള് പൂര്ത്തിയാകുമ്പോള് ഒരു വിക്കറ്റ് നഷ്ടത്തില് 53 റണ്സെന്ന നിലയിലയിരുന്ന ഇന്ത്യയ്ക്ക് പക്ഷെ പിന്നീട് തുടര്ച്ചയായി വിക്കറ്റുകള് നഷ്ടമായെങ്കിലും പിന്നീട് പന്തും ദുബെയും ചേർന്ന് കരകയറ്റി.
ബംഗ്ലാദേശിന് വേണ്ടി തൻസീം ഹസ്സനും റിഷാദ് ഹൊസ്സൈനും രണ്ട് വിക്കറ്റ് വീതം നേടി. ആന്റിഗ്വയിലെ സര് വിവിയന് റിച്ചാര്ഡ്സ് സ്റ്റേഡിയത്തിലാണ് മത്സരം. സൂപ്പര് എട്ടിലെ ആദ്യമത്സരത്തില് അഫ്ഗാനിസ്താനെ പരാജയപ്പെടുത്തിയ ഇന്ത്യ, രണ്ടാം മത്സരവും ജയിച്ച് സെമിയിലേക്ക് കടക്കാനാണ് ശ്രമിക്കുന്നത്. അതേസമയം കഴിഞ്ഞ മത്സരത്തില് ഓസ്ട്രേലിയയോട് പരാജയപ്പെട്ട ബംഗ്ലാദേശിന് ഇന്ന് ജയം അനിവാര്യമാണ്.
സൂപ്പർ 8 ഇന്ത്യ-ബംഗ്ലാദേശ്; ഇന്ത്യക്ക് ബാറ്റിങ്, സഞ്ജു പുറത്ത് തന്നെ