ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിൽ 10 വർഷത്തോളം നിർണായക സാന്നിധ്യമായിരുന്നു ഗൗതം ഗംഭീർ. ഇപ്പോൾ ഇന്ത്യൻ താരം ഒരു അപ്രതീക്ഷിത ചോദ്യം നേരിട്ടിരിക്കുകയാണ്. ക്രിക്കറ്റ് കരിയറിലെ ഗംഭീറിനെ നയിച്ച ഏറ്റവും മികച്ച നായകൻ ആരെന്നാണ് ഇന്ത്യൻ മുൻ താരം നേരിട്ടിരിക്കുന്ന ചോദ്യം. വാർത്തകൾക്ക് ഹെഡ് ലൈൻ നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞാണ് താരം ഇതിന് മറുപടി നൽകുന്നത്.
ഇതൊരു വിവാദപരമായ ചോദ്യമാണ്. എല്ലാവർക്കും അവരുടേതായ ശക്തിയും ദൗർബല്യങ്ങളുമുണ്ട്. ഞാൻ ടെസ്റ്റിൽ രാഹുൽ ദ്രാവിഡിന്റെ കീഴിലും ഏകദിനത്തിൽ സൗരവ് ഗാംഗുലിയുടെ കീഴിലുമാണ് അരങ്ങേറ്റം നടത്തിയത്. അനിൽ കുംബ്ലെ നായകനായപ്പോഴാണ് താൻ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. എം എസ് ധോണിക്ക് കീഴിൽ കൂടുതൽ കാലം കളിച്ചു. ധോണിയുടെ നായക കാലഘട്ടം താൻ ഏറെ ആസ്വദിച്ചുവെന്നും ഗംഭീർ പ്രതികരിച്ചു.
യൂറോ കപ്പ്; ഫ്രഞ്ച് പടയെ സമനിലയിൽ പിടിച്ച് നെതർലാൻഡ്സ്
ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരൂഖ് ഖാന്റെ നേതൃമികവും തനിക്ക് ഇഷ്ടമാണ്. ഏറ്റവും മികച്ച ഐപിഎൽ ഉടമയ്ക്കൊപ്പം ജോലി ചെയ്യുന്നതിന്റെ ഗുണങ്ങൾ തനിക്ക് ലഭിക്കുന്നുണ്ടെന്നും ഗംഭീർ വ്യക്തമാക്കി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ മുൻ താരം.