ആന്റിഗ്വ: ട്വന്റി 20 ലോകകപ്പിനിടെ അഫ്ഗാനിസ്ഥാൻ ടീമിലെ താരങ്ങൾ സ്വന്തമായാണ് ഭക്ഷണം തയ്യാറാക്കുന്നത്. കരിബീയൻ ദ്വീപുകളിലെ ചില ഹോട്ടലുകളിൽ ഹലാൽ മാംസം ലഭ്യമാകാത്തതാണ് താരങ്ങൾ സ്വയം ഭക്ഷണം തയ്യാറാക്കാൻ കാരണം. ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിനിടെ ഭക്ഷണകാര്യങ്ങൾ കൃത്യമായിരുന്നുവെന്ന് താരങ്ങൾ പറയുന്നു.
ട്വന്റി 20 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ സൂപ്പർ എട്ട് മത്സരങ്ങൾ കളിക്കുകയാണ്. ആദ്യ മത്സരം ഇന്ത്യയ്ക്കെതിരെ ആയിരുന്നു. ഈ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ 47 റൺസിന് പരാജയപ്പെട്ടു. ഓസ്ട്രേലിയയും ബംഗ്ലാദേശുമാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികൾ. ആദ്യ മത്സരം പരാജയപ്പെട്ടതിനാൽ അഫ്ഗാൻ നിരയ്ക്ക് സെമിയിലെത്താൻ ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിക്കേണ്ടതുണ്ട്.
ഇത് നീ എടുത്തോ?, ഒന്ന് ശാന്തമാകൂ; റിഷഭ് പന്തിനോട് രോഹിത് ശർമ്മ
നാളെ രാവിലെ ഓസ്ട്രേലിയയ്ക്കെതിരെയാണ് അഫ്ഗാനിസ്ഥാന്റെ അടുത്ത സൂപ്പർ എട്ട് മത്സരം. ബംഗ്ലാദേശിനെതിരായ ആദ്യ മത്സരം വിജയിച്ച ഓസ്ട്രേലിയൻ സംഘത്തിന് അഫ്ഗാനെ പരാജയപ്പെടുത്തിയാൽ സെമിയിൽ എത്താം. ജൂൺ 25ന് ബംഗ്ലാദേശിനെതിരായാണ് അഫ്ഗാനിസ്ഥാന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം.