ഈ താരങ്ങളുടെ കരിയറിന് അവസാനമായില്ലേ?; അഭിമുഖത്തില് ഗംഭീര് നേരിട്ടത് മൂന്ന് ചോദ്യങ്ങള്

പരിശീലക സ്ഥാനത്തേയ്ക്ക് അഭിമുഖത്തിന് ഡബ്ല്യൂ വി രാമനും എത്തിയിരുന്നു

ഡല്ഹി: ഇന്ത്യന് ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേയ്ക്ക് അഭിമുഖത്തിനെത്തിയ ഗൗതം ഗംഭീര് നേരിട്ടത് മൂന്ന് ചോദ്യങ്ങള്. ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ പരിശീലക സംഘത്തെക്കുറിച്ചുള്ള ആശയങ്ങള് എന്തെല്ലാമെന്നായിരുന്നു മുന് താരം നേരിട്ട ആദ്യ ചോദ്യം.

ബാറ്റിംഗിലും ബൗളിംഗിലും ചില താരങ്ങള്ക്ക് പ്രായം ഏറി വരുന്നതായും അവരുടെ അവസാന കാലഘട്ടം താങ്കള് എങ്ങനെ കൈകാര്യം ചെയ്യുമെന്ന ചോദ്യവും ഗംഭീര് നേരിട്ടു. നായകസ്ഥാനം പലതാരങ്ങള്ക്കായി നല്കുന്നതിലും താരങ്ങളുടെ ജോലിഭാരം കൂടുമ്പോഴുള്ള കായികക്ഷമതാ പ്രശ്നങ്ങളിലും ഇന്ത്യന് ടീമിന് ഐസിസി കിരീടങ്ങള് നേടാന് കഴിയാത്തതിലും എന്തൊക്കെ പറയാനുണ്ടെന്നാണ് ഗംഭീര് നേരിട്ട മൂന്നാമത്തെ ചോദ്യം.

കാര്പാത്തിയന് മറഡോണയുടെ പിൻഗാമി; യൂറോയിൽ അയാൾ സൂപ്പർതാരം

പരിശീലക സ്ഥാനത്തേയ്ക്ക് അഭിമുഖത്തിനെത്തിയ ഡബ്ല്യു വി രാമനും തന്റെ പ്രതികരണം അറിയിച്ചു. ഗംഭീര് ഐപിഎല്ലിലെ മികച്ച നായകനായിരുന്നു. എക്കാലവും ഇന്ത്യന് മുന് താരത്തിന്റെ തന്ത്രങ്ങളോട് താന് യോജിച്ചിട്ടുണ്ട്. ഗംഭീറിന്റെ വിജയങ്ങള് അയാളുടെ കഠിനാദ്ധ്വാനംകൊണ്ട് ഉണ്ടായതാണ്. ഗംഭീറാണ് ഇന്ത്യന് പരിശീലകനാകുന്നതെങ്കില് എല്ലാ ആശംസകളെന്നും ഡബ്ല്യൂ വി രാമന് വ്യക്തമാക്കി.

To advertise here,contact us