ഇന്ത്യ, യുഎസ്എ ടീമുകൾക്കെതിരെ ഒരു തെറ്റ് പറ്റി: ബാബർ അസം

ലോകകപ്പിൽ പാക് ടീമിനുണ്ടായ തിരിച്ചടികൾ പരിശോധിക്കുമെന്നും ബാബർ

ഫ്ലോറിഡ: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ, യുഎസ്എ ടീമുകൾക്കെതിരായ മത്സരങ്ങളിൽ ഒരു തെറ്റ് പറ്റിയെന്ന് പാകിസ്താൻ നായകൻ ബാബർ അസം. ലോകകപ്പിലെ അവസാന മത്സരത്തിൽ അയർലൻഡിനെ പരാജയപ്പെടുത്തിയ ശേഷമാണ് ബാബറിന്റെ പ്രതികരണം. അമേരിക്കയിലെ പിച്ചുകൾ പാക് ടീമിലെ ബൗളർമാർക്ക് യോജിച്ചതാണ്. എന്നാൽ ചില തെറ്റുകൾ ഇന്ത്യയോടും അമേരിക്കയോടും തോൽക്കുന്നതിന് കാരണമായെന്ന് ബാബർ പ്രതികരിച്ചു.

ഇരുമത്സരങ്ങളും അവസാന ഓവറിലേക്ക് നീണ്ടിരുന്നു. എന്നാൽ വിജയത്തിലേക്ക് എത്താൻ കഴിഞ്ഞില്ല. ഒരു മികച്ച ടീമായി കളത്തിൽ തുടരാൻ പാകിസ്താന് കഴിഞ്ഞില്ല. വിക്കറ്റുകൾ വീഴുമ്പോൾ സമ്മർദ്ദം ഉണ്ടാവും. ഇത് കൈകാര്യം ചെയ്യുന്നതിൽ പാകിസ്താൻ ടീം പരാജയപ്പെട്ടുവെന്നും പാകിസ്താൻ നായകൻ പറഞ്ഞു.

ഇഞ്ചുറി ടൈമിലെ രക്ഷകൻ; തോറ്റെന്ന് കരുതുന്ന മത്സരം അയാൾ മാറ്റിമറിക്കും

അതിനിടെ അയർലൻഡിനെതിരായ വിജയത്തിൽ ബാബർ സന്തോഷവാനാണ്. ബൗളർമാർ നന്നായി പന്തെറിഞ്ഞു. എന്നാൽ ബാറ്റർമാരുടെ പ്രകടനം മികച്ചതായിരുന്നില്ല. തുടർച്ചയായി വിക്കറ്റുകൾ വീണു. എങ്കിലും ഒടുവിൽ വിജയത്തിലേക്കെത്താൻ പാകിസ്താന് കഴിഞ്ഞു. ട്വന്റി 20 ലോകകപ്പിൽ പാക് ടീമിനുണ്ടായ തിരിച്ചടികൾ പരിശോധിക്കുമെന്നും ബാബർ വ്യക്തമാക്കി.

To advertise here,contact us