ഫ്ലോറിഡ: ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ പാകിസ്താൻ ടീമിലെ ആറ് താരങ്ങൾ നാട്ടിലേക്ക് മടങ്ങാൻ വൈകും. നായകൻ ബാബർ അസം, മുഹമ്മദ് ആമിർ, ഇമാദ് വസീം, ഹാരിസ് റൗഫ്, ഷദാബ് ഖാൻ, അസം ഖാൻ തുടങ്ങിയ താരങ്ങൾ ലണ്ടനിലേക്കാണ് പോകുക. കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം ഈ താരങ്ങൾ ലണ്ടനിൽ അവധി ദിവസങ്ങൾ ചെലവഴിക്കും. യുകെയിലെ പ്രാദേശിക ക്രിക്കറ്റ് ലീഗിൽ കളിക്കാനും ചില താരങ്ങൾ ആലോചിക്കുന്നുണ്ട്.
അതിനിടെ ലോകകപ്പിലെ മോശം പ്രകടനത്തിൽ പാകിസ്താൻ ടീമിനെതിരെ വിമർശനം ശക്തമാണ്. ബാബർ അസം നായകസ്ഥാനം ഒഴിയണമെന്നാണ് ഒരു കൂട്ടർ ആവശ്യപ്പെടുന്നത്. നേരത്തെ ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ബാബർ നായകസ്ഥാനം ഒഴിഞ്ഞിരുന്നു. എന്നാൽ മാസങ്ങൾക്കുള്ളിൽ താരം ക്യാപ്റ്റനായി തിരികെയെത്തി.
ഫീൽഡിംഗ് പരിശീലകനാകാൻ ജോണ്ടി റോഡ്സ്; റിപ്പോർട്ട്
ട്വന്റി 20 ലോകകപ്പിൽ രണ്ട് മത്സരങ്ങൾ വിജയിച്ച പാകിസ്താൻ പിന്നാലെ രണ്ട് മത്സരങ്ങളില് പരാജയപ്പെട്ടു. ആദ്യ മത്സരത്തിൽ അമേരിക്കയോടും പിന്നാലെ ഇന്ത്യയോടുമാണ് ബാബർ അസമിന്റെ സംഘം തോൽവി നേരിട്ടത്. കാനഡയോടും അയർലൻഡിനോടും വിജയിച്ചെങ്കിലും ലോകകപ്പിന്റെ രണ്ടാം റൗണ്ടിലേക്ക് കടക്കാൻ പാകിസ്താന് കഴിഞ്ഞതുമില്ല.