ഐറിഷ് വീറിൽ കടന്നുകൂടി പാകിസ്താൻ; അവസാന മത്സരത്തിൽ വിജയം

ഒരറ്റത്ത് ബാബർ അസം ഉറച്ചുനിന്ന് പൊരുതിയത് മത്സരം ആവേശകരമാക്കി

ഫ്ലോറിഡ: ട്വന്റി 20 ലോകകപ്പിൽ അയർലൻഡിനെ പരാജയപ്പെടുത്തി പാകിസ്താൻ. അയർലൻഡിന്റെ വീരോചിത പോരാട്ടത്തിനൊടുവിൽ ഏഴ് പന്തുകളും മൂന്ന് വിക്കറ്റുകളും ബാക്കിയാക്കിയാണ് പാകിസ്താന്റെ വിജയം. ആദ്യ ബാറ്റിംഗിൽ അയർലൻഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്തു. മറുപടി പറഞ്ഞ പാകിസ്താൻ 18.5 ഓവറിൽ ലക്ഷ്യത്തിലെത്തി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് പാക് പേസർമാർക്ക് മുന്നിൽ വീണു. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ മികച്ച സ്കോറിലേക്കെത്താൻ ഐറിഷ് സംഘത്തിന് കഴിഞ്ഞില്ല. ഏഴാമനായി ക്രീസിലെത്തിയ ഗരെത് ഡെലനി അയർലൻഡ് ടീമിന്റെ ടോപ് സ്കോററായി. 31 റൺസാണ് താരത്തിന്റെ സമ്പാദ്യം. വാലറ്റത്ത് ജോഷ്വ ലിറ്റിൽ പുറത്താകാതെ നേടിയ 22 റൺസാണ് അയർലൻഡിനെ 100 കടത്തിയത്.

ഞാൻ പഠിച്ചത് രോഹിത് ശർമ്മയിൽ നിന്ന്; ശുഭ്മൻ ഗിൽ

മറുപടി ബാറ്റിംഗിൽ പാകിസ്താന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. മുഹമ്മദ് റിസ്വാൻ സയീം അയൂബും 17 റൺസ് വീതമെടുത്ത് പുറത്തായി. എന്നാൽ പവർപ്ലേയ്ക്ക് പിന്നാലെ അയർലൻഡ് ശക്തമായി മത്സരത്തിലേക്ക് തിരികെവന്നു. ഒരറ്റത്ത് ബാബർ അസം ഉറച്ചുനിന്ന് പൊരുതിയത് മത്സരം ആവേശകരമാക്കി.

യൂറോ കപ്പ് 2024; ഡെന്മാര്ക്കിനെ സമനിലയില് തളച്ച് സ്ലൊവേനിയ

എട്ടാമനായി ക്രീസിലെത്തിയ അബാസ് അഫ്രിദി 17 റൺസുമായി ബാബറിന് പിന്തുണ നൽകി. എങ്കിലും അബാസിനും പാകിസ്താനെ വിജയത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ബാബർ അസമിന് പിന്തുണയുമായെത്തിയ ഷഹീൻ ഷാ അഫ്രീദിയുടെ പോരാട്ടമാണ് പാകിസ്താനെ വിജയത്തിലെത്തിച്ചത്.

To advertise here,contact us