'ഹാര്ദ്ദിക്ക് തീരുമാനിക്കും പ്ലേയിങ് ഇലവനില് അവന് വേണോയെന്ന്'; വ്യക്തമാക്കി ഇര്ഫാന് പഠാന്

'ഹാര്ദ്ദിക്കിനെ നേരിടുകയെന്നത് പ്രയാസമാവും'

ന്യൂഡല്ഹി: 2024 ട്വന്റി 20 ലോകകപ്പിലെ സൂപ്പര് 8 പോരാട്ടങ്ങള്ക്കുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. സൂപ്പര് 8 പോരാട്ടങ്ങള്ക്ക് വേദിയാകുന്ന വെസ്റ്റ് ഇന്ഡീസില് സ്പിന്നിന് അനുകൂലമായ പിച്ചാണുള്ളത്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളില് തഴയപ്പെട്ട സ്പിന്നര് കുല്ദീപ് യാദവിന് പ്ലേയിങ് ഇലവനില് ഇടം ലഭിക്കുമോയെന്നാണ് ആരാധകര് കാത്തിരിക്കുന്നത്.

എന്നാല് കുല്ദീപ് കളിക്കണമോ വേണ്ടയോയെന്ന് തീരുമാനിക്കുക ഓള്റൗണ്ടറും വൈസ് ക്യാപ്റ്റനും ഹാര്ദിക് പാണ്ഡ്യയാവുമെന്നാണ് ഇര്ഫാന് പത്താന് പറയുന്നത്. അതിന്റെ കാരണവും ഇര്ഫാന് വ്യക്തമാക്കി. ഇന്ത്യന് ബൗളര്മാരുടെ നിലവിലെ പ്രകടനം വരണ്ട പിച്ചിലും ഗുണം ചെയ്യുന്നതാണ്. വെസ്റ്റ് ഇന്ഡീസിലെ പിച്ചില് ഹാര്ദിക് പാണ്ഡ്യയുടെ കട്ടറുകളും എക്സ്ട്രാ ബൗണ്സും ഇന്ത്യയ്ക്ക് അനുകൂല ഘടകമാവുമെന്നാണ് പത്താന്റെ അഭിപ്രായം.

'സൂപ്പര് എയ്റ്റില് ഇന്ത്യയെ കാത്തിരിക്കുന്ന രണ്ട് അപകടങ്ങള്'; മുന്നറിയിപ്പ് നല്കി പീയുഷ് ചൗള

'ഹാര്ദ്ദിക്കിനെ നേരിടുകയെന്നത് പ്രയാസമാവും. അതുകൊണ്ടാണ് ബൗളറെന്ന നിലയില് ഹാര്ദിക് വളരെ പ്രധാനപ്പെട്ട താരമായി മാറുന്നത്. ഹാര്ദിക്കിന്റെ ബൗളിങ് ഫോം വിലയിരുത്തിയാവും കുല്ദീപ് യാദവിനെ പ്ലേയിങ് ഇലവനില് ഉള്പ്പെടുത്തണോ എന്ന് തീരുമാനിക്കുക', ഇര്ഫാന് പത്താന് പറഞ്ഞു. നോക്കൗട്ട് മത്സരങ്ങളില് ബാറ്റിങ് നിരയുടെ പ്രകടനവും നിര്ണ്ണായകമാവും. ഹാര്ദിക് പാണ്ഡ്യ ഫോമില് പന്തെറിയുകയും പേസ് ബൗളിങ് നിര ഇതേ മികവ് തുടരുകയും ചെയ്യുകയാണെങ്കില് പ്ലേയിങ് ഇലവനില് മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്നും ഇര്ഫാന് കൂട്ടിച്ചേര്ത്തു.

To advertise here,contact us