ഫ്ലോറിഡ: പാകിസ്താൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിനെതിരെ ഗുരുതര വിമർശനവുമായി അഹമ്മദ് ഷെഹ്സാദ്. ട്വന്റി 20 ലോകകപ്പുകളിലെ താരത്തിന്റെ മോശം പ്രകടനം ചൂണ്ടിക്കാട്ടിയാണ് വിമർശനം. ബാബർ ക്രിക്കറ്റ് ലോകത്ത് രാജാവല്ല അയാൾ അങ്ങനെ അഭിനയിക്കുകയാണെന്ന് ഷെഹ്സാദ് പറഞ്ഞു.
ബാബറിനേക്കാൾ മികച്ച റെക്കോർഡ് തനിക്കുണ്ട്. ട്വന്റി 20 ലോകകപ്പിൽ പവർപ്ലേയിൽ മാത്രം ബാബർ 205 പന്തുകൾ നേരിട്ടു. എന്നാൽ ഒരു സിക്സ് പോലും നേടാൻ കഴിഞ്ഞിട്ടില്ല. പാകിസ്താന്റെ ആഭ്യന്തര ക്രിക്കറ്റ് ബാബർ നശിപ്പിക്കുകയാണ്. മികച്ച താരങ്ങൾ ഉണ്ടായിട്ടും ഇഷ്ടക്കാരെ ദേശീയ ടീമിൽ തിരുകികയറ്റുന്നതായും ഷെഹ്സാദ് വിമർശിച്ചു.
അയാൾക്ക് എല്ലാ മത്സരങ്ങളും കളിക്കാൻ കഴിയില്ല; ജർമ്മനിക്ക് മുന്നറിയിപ്പുമായി പാട്രിക് എവ്റ
ട്വന്റി 20 ലോകകപ്പിൽ 22 മത്സരങ്ങൾ കളിച്ച ബാബറിന് 517 റൺസ് മാത്രമാണ് നേടാനായത്. 112 ആണ് സ്ട്രൈക്ക് റേറ്റ്. ഒമ്പത് മത്സരങ്ങൾ കളിച്ച ഷെഹ്സാദ് 250 റൺസ് നേടി. ഒരു സെഞ്ച്വറി ഉൾപ്പടെയാണ് താരത്തിന്റെ നേട്ടം. ഇത്തവണത്തെ ട്വന്റി 20 ലോകകപ്പിൽ പാകിസ്താൻ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകൽ ഭീഷണി നേരിടുന്നതിനിടെയാണ് ഷെഹ്സാദ് ബാബർ അസമിനെതിരെ ഗുരുതര വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.