റൂഥര്ഫോര്ഡിന്റെ ഒറ്റയാൾ പോരാട്ടം; ന്യൂസിലൻഡിനെതിരെ വെസ്റ്റ് ഇൻഡീസിന് 149 റൺസിന്റെ ടോട്ടൽ

ഒരു ഘട്ടത്തിൽ മുപ്പത് റൺസിന് അഞ്ചു വിക്കറ്റ് എന്ന ദയനീയ അവസ്ഥയിൽ നിന്നാണ് വെസ്റ്റ് ഇൻഡീസ് പൊരുതാവുന്ന ടോട്ടലിലേക്ക് തിരിച്ചു കയറിയത്

ന്യൂയോർക്ക്: ടി 20 ലോകകപ്പ് ഗ്രൂപ്പ് സിയിലെ നിർണ്ണായക പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ വെസ്റ്റ് ഇൻഡീസിന് 148 റൺസിന്റെ ടോട്ടൽ. ഒരു ഘട്ടത്തിൽ മുപ്പത് റൺസിന് അഞ്ചു വിക്കറ്റ് എന്ന ദയനീയ അവസ്ഥയിൽ നിന്നാണ് വെസ്റ്റ് ഇൻഡീസ് പൊരുതാവുന്ന ടോട്ടലിലേക്ക് തിരിച്ചു കയറിയത്. 39 പന്തിൽ നിന്നും 68 റൺസെടുത്ത റൂഥർഫോർഡാണ് കരീബിയൻ നിരയിൽ തിളങ്ങിയത്. ആറ് സിക്സറും രണ്ട് ഫോറും അടങ്ങിയതായിരുന്നു റൂഥർഫോർഡിന്റെ ഇന്നിംഗ്സ്.

ന്യൂസിലൻഡിന് വേണ്ടി ബോൾട്ട് മൂന്ന് വിക്കറ്റും സൗത്തി, ഫെർഗൂസൻ എന്നിവർ രണ്ട് വിക്കറ്റും നേടി. രണ്ട് മത്സരങ്ങളിൽ രണ്ടിലും വിജയിച്ച് ഒന്നാം ഗ്രൂപ്പിൽ സ്ഥാനത്തുള്ള വെസ്റ്റ് ഇൻഡീസിന് വിജയത്തോടെ സൂപ്പർ എട്ടിലേക്ക് കടക്കാം. ഒരു മത്സരം മാത്രം കളിച്ച് ജയമൊന്നുമില്ലാതെ ന്യൂസിലൻഡിന് പോയിന്റൊന്നുമില്ല.

To advertise here,contact us