ബുംറയെക്കുറിച്ച് ഞാൻ ഒരുപാട് സംസാരിക്കേണ്ടതില്ല: രോഹിത് ശർമ്മ

ബാറ്റർമാർ പുറത്തെടുത്ത് മോശം പ്രകടനമെന്ന് സമ്മതിച്ച് ഇന്ത്യൻ ക്യാപ്റ്റൻ

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെ പരാജയപ്പെടുത്തിയതിന് പിന്നാലെ ജസ്പ്രീത് ബുംറയെ പുകഴ്ത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ബൗളർമാർ പന്തുകൊണ്ട് കരുത്ത് കാട്ടാൻ ആഗ്രഹിക്കുന്നവരാണ്. അതിൽ ബുംറ കൂടുതൽ കരുത്തനാകുന്നു. അയാളെക്കുറിച്ച് കൂടുതൽ സംസാരിക്കേണ്ടതില്ല. ഈ ലോകകപ്പ് അവസാനിക്കും വരെ ബുംറ ഈ രീതിയിൽ പന്തെറിയണം. ബൗളിംഗിൽ ബുംറ ഒരു ഇതിഹാസമെന്നും രോഹിത് ശർമ്മ പ്രതികരിച്ചു.

ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് മോശമായിരുന്നുവെന്ന് രോഹിത് സമ്മതിച്ചു. 10 ഓവർ പിന്നിടുമ്പോൾ ഇന്ത്യ മികച്ച നിലയിലായിരുന്നു. കൂട്ടുകെട്ടുകൾ ഉണ്ടാക്കാത്തതിനാൽ മികച്ച സ്കോറിലേക്ക് എത്താൻ കഴിഞ്ഞില്ല. 15-20 റൺസ് കുറവായിരുന്നു. 140 റൺസിലെത്തുമെന്ന് കരുതിയിരുന്നു. എങ്കിലും ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞതിൽ സന്തോഷിക്കുന്നുവെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

ഏയ്ഞ്ചൽ വൺ ഗോൾ; ഇക്വഡോറിനെ വീഴ്ത്തി അർജന്റീന

ഇന്ത്യൻ ടീമിനെ പിന്തുണച്ചെത്തിയ ആരാധകരെയും രോഹിത് പ്രശംസിച്ചു. ഒരിക്കൽ പോരും ആരാധകർ താരങ്ങള നിരാശപ്പെടുത്തിയില്ല. ലോകത്ത് എവിടെ കളിച്ചാലും ആരാധകർ പിന്തുണയുമായെത്തുന്നു. അവരുടെ സന്തോഷത്തിനായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രയത്നിക്കുന്നത്. ഇപ്പോൾ ടൂർണമെന്റ് തുടങ്ങിയിട്ടേയുള്ളു. ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും രോഹിത് ശർമ്മ വ്യക്തമാക്കി.

To advertise here,contact us