രാഷ്ട്രീയമല്ല ക്രിക്കറ്റ്, ഇവിടെ ക്രിമിനലുകളില്ല; ഇന്ത്യ-പാക് മത്സരത്തില് നവ്ജ്യോത് സിദ്ദു

'രാജ്യങ്ങളെ ഒരുമിപ്പിക്കുന്നതില് സ്പോര്ട്സിന് വലിയ പങ്കാണുള്ളതെന്ന് ഞാന് മുന്പും പറഞ്ഞിട്ടുണ്ട്'

ന്യൂഡല്ഹി: ക്രിക്കറ്റില് ക്രിമിനലുകളില്ലെന്ന് മുന് ഇന്ത്യന് ഓപ്പണര് നവ്ജ്യോത് സിങ് സിദ്ദു. ലോകകപ്പില് ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി ഇരുടീമുകളും തമ്മിലുള്ള മത്സരങ്ങളുടെ രാഷ്ട്രീയ പശ്ചാത്തലത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു സിദ്ദു. ഇരുരാജ്യങ്ങളെയും ഒന്നിപ്പിക്കാന് ക്രിക്കറ്റിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

'രാഷ്ട്രീയ സാഹചര്യം എന്തുതന്നെയായാലും ക്രിക്കറ്റില് സാഹചര്യം വ്യത്യസ്തമാണ്. കായികരംഗത്ത് ക്രിമിനലുകളില്ല. ക്രിക്കറ്റില് രാജ്യങ്ങളുടെ അംബാസിഡര്മാര് മാത്രമാണുള്ളത്. രാജ്യങ്ങളെ ഒരുമിപ്പിക്കുന്നതില് സ്പോര്ട്സിന് വലിയ പങ്കാണുള്ളതെന്ന് ഞാന് മുന്പും പറഞ്ഞിട്ടുണ്ട്. രണ്ട് രാജ്യങ്ങള്ക്കിടയിലെ നയതന്ത്രങ്ങളുടെ ഭാഗമായും ഇപ്പോള് ക്രിക്കറ്റ് മാറിയിട്ടുണ്ട്. ക്രിക്കറ്റ് രണ്ട് രാജ്യങ്ങളെ ഒരുമിച്ച് നിര്ത്തുന്നു', സിദ്ദു പറഞ്ഞു.

'അതിലും വലിയ അപമാനം പാകിസ്താനില്ല, ഇത്തവണ ഇന്ത്യയെ വിടരുത്'; കാരണമുണ്ടെന്ന് അക്തര്

ക്രിക്കറ്റില് ഏറ്റവും കൂടുതല് ആരാധക പിന്തുണയുള്ള മത്സരങ്ങളിലൊന്നാണ് ഇന്ത്യ-പാക് മത്സരം. എന്നാല് രാഷ്ട്രീയ പിരിമുറുക്കങ്ങള് കാരണം ക്രിക്കറ്റില് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരപരമ്പരകള് നടക്കാറില്ല. ഐസിസി മത്സരങ്ങളിലോ ഏഷ്യ കപ്പ് പോലുള്ള കോണ്ടിനന്റല് ടൂര്ണമെന്റുകളില് മാത്രമാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്.

To advertise here,contact us