ബാര്ബഡോസ്: ട്വന്റി 20 ലോകകപ്പില് ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് ആധികാരിക വിജയം. 36 റൺസിന്റെ വിജയമാണ് നിലവിലത്തെ ചാമ്പ്യന്മാർക്കെതിരെ മുൻ ചാമ്പ്യന്മാർ സ്വന്തമാക്കിയത്. ആദ്യം ബാറ്റിംഗിനെത്തിയ ഏഴ് വിക്കറ്റ് നഷ്ടത്തില് 201 റണ്സ് നേടി. ഇംഗ്ലണ്ടിന്റെ മറുപടി ആറ് വിക്കറ്റ് നഷ്ടത്തില് 165 റണ്സിൽ അവസാനിച്ചു.
വലിയ ഇന്നിംഗ്സ് കളിച്ചില്ലെങ്കിലും മുൻനിര ബാറ്റർമാരുടെ ഭേദപ്പെട്ട പ്രകടനമാണ് ഓസ്ട്രേലിയയെ മികച്ച സ്കോറിൽ എത്തിച്ചത്. ഡേവിഡ് വാർണർ 39, ട്രാവിസ് ഹെഡ് 34, മിച്ചല് മാര്ഷ് 35, ഗ്ലെന് മാക്സ്വെല് 28, മാര്കസ് സ്റ്റോയിനിസ് 30 എന്നിങ്ങനെ സ്കോർ ചെയ്തു. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോര്ദാന് രണ്ട് വിക്കറ്റ് വീഴ്ത്തി.
ടീം സെലക്ഷനില് ഒരു തെറ്റ് പറ്റി; സൂചന നൽകി രോഹിത് ശര്മ്മ
വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് ഗംഭീര തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ ജോസ് ബട്ലര് 42 റൺസും ഫിൽ സോള്ട്ട് 37 റൺസും നേടി. ഒന്നാം വിക്കറ്റ് ഇരുവരും 73 റണ്സ് ചേര്ത്ത ശേഷമാണ് പിരിഞ്ഞത്. എട്ടാം ഓവറില് സോള്ട്ട് മടങ്ങിയതിന് പിന്നാലെയാണ് ഇംഗ്ലണ്ട് തോൽവിയിലേക്ക് നീങ്ങിയത്. പത്താം ഓവര് പൂര്ത്തിയാവും മുമ്പ് ഇംഗ്ലണ്ട് ക്യാപ്റ്റന് ജോസ് ബട്ലറും വീണു. തുടർന്ന് ക്രീസിലെത്തിയവരുടെ പ്രകടനം വിജയത്തിലേക്ക് നീങ്ങുന്നതായിരുന്നില്ല. വില് ജാക്സ് 10, ജോണി ബെയര്സ്റ്റോ ഏഴ് മൊയീന് അലി 25, ലിയാം ലിവിംഗ്സ്റ്റണ് 15, ഹാരി ബ്രൂക്ക് പുറത്താകാതെ 20 എന്നിവര്ക്ക് കാര്യമായൊന്നും ചെയ്യാന് സാധിച്ചില്ല.
ഇന്ത്യ അയാളെ ഇറക്കാത്തത് മണ്ടത്തരം; കമ്രാൻ അക്മൽ
രണ്ടാം വിജയത്തോടെ ഗ്രൂപ്പ് ബിയില് ഓസീസ് നാല് പോയിന്റുമായി ഒന്നാമെത്തി. മൂന്ന് പോയിന്റുമായി സ്കോട്ലന്ഡാണ് രണ്ടാമത്. രണ്ട് മത്സരങ്ങളില് ഒരു പോയിന്റ് മാത്രമുള്ള ഇംഗ്ലണ്ട് നാലാം സ്ഥാനത്താണ്. നിലവിലത്തെ ചാമ്പ്യന്മാരെ സംബന്ധിച്ചിടത്തോളം സൂപ്പർ എട്ടിലെത്താൻ ഇനിയുള്ള മത്സരങ്ങളെല്ലാം വിജയിക്കണം.