ന്യൂഡല്ഹി: ഇന്ത്യ പാകിസ്താനെ തോല്പ്പിക്കുന്നത് ലോകകപ്പ് നേടുന്നതിന് തുല്യമാണെന്ന് മുന് ഇന്ത്യന് ക്രിക്കറ്റ് താരവും കമന്റേറ്ററുമായ നവ്ജ്യോത് സിങ് സിദ്ദു. പാകിസ്താനോട് അല്ലാതെ മറ്റേത് ടീമിനോട് പരാജയപ്പെട്ടാലും ഇന്ത്യന് ആരാധകര് സഹിക്കുമെന്നും സിദ്ദു ചൂണ്ടിക്കാട്ടി. ജൂണ് ഒന്പതിന് ലോകകപ്പില് ഇന്ത്യ ചിരവൈരികളായ പാകിസ്താനെ നേരിടാനൊരുങ്ങുന്ന സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം.
'പാകിസ്താനെതിരെ പരാജയപ്പെടുന്നത് ആര്ക്കും അംഗീകരിക്കാനാവില്ല. പ്രതികാരം നിറഞ്ഞതാണ് ആ മത്സരത്തിന്റെ സംസ്കാരം. പരാജയം ഉൾക്കൊള്ളാനായാൽ അത് അത്ര കയ്പ്പുള്ളതാവണമെന്നില്ല. എന്നാല് പാകിസ്താനെതിരെ അങ്ങനെയല്ല. ഇന്ത്യ ആരോട് പരാജയപ്പെട്ടാലും പാകിസ്താനെതിരെ പരാജയപ്പെടരുത്. പാകിസ്താനെ തോല്പ്പിച്ചാല് ഇന്ത്യ ലോകകപ്പ് നേടിയതിന് തുല്യമായാണ് ആളുകള് കാണുക'; സിദ്ദു പറഞ്ഞു.
'പാകിസ്താനെ വീഴ്ത്തി, ഇനിയുള്ളത് ഇന്ത്യ'; തുറന്നുപറഞ്ഞ് യുഎസ്എ ക്യാപ്റ്റന്
പാകിസ്താന് ബാറ്റര്മാരുടെ നിലവിലെ ഫോം നോക്കിയാല് ഇന്ത്യയ്ക്കാണ് മുന്തൂക്കമുള്ളതെന്നും സിദ്ദു ചൂണ്ടിക്കാട്ടി. 'പാകിസ്താനും ഇന്ത്യയ്ക്കും ഒരേസമയം ഉയര്ച്ചയും താഴ്ചയും ഉണ്ട്. പാകിസ്താന് ഇംഗ്ലണ്ടിനോട് തോറ്റു. ടെസ്റ്റ് കളിക്കുന്ന ടീമായിട്ടുപോലും പാകിസ്താന് അമേരിക്കയ്ക്കെതിരെ പരാജയപ്പെട്ടു. പാകിസ്താന് മികച്ച ബാറ്റിങ് യൂണിറ്റില്ല. ഒരു വ്യക്തിയെ മാത്രമായി നിങ്ങള്ക്ക് ആശ്രയിക്കാന് സാധിക്കില്ല. അതേസമയം സന്തുലിതമായ ടീമാണ് ലോകകപ്പില് ഇന്ത്യയ്ക്കുള്ളത്'; സിദ്ദു കൂട്ടിച്ചേര്ത്തു.