പാകിസ്താനെ ദൈവം രക്ഷിക്കട്ടെ; കടുത്ത വിമര്ശനവുമായി മിസ്ബാ ഉള് ഹഖ്

'ഒരേ സമയം രണ്ട് താരങ്ങള് പന്തെറിയാന് തയ്യാറെടുക്കുകയാണ്'

ന്യൂയോര്ക്ക്: ട്വന്റി 20 ലോകകപ്പില് അമേരിക്കയോട് തോല്വി വഴങ്ങിയ പാകിസ്താന് ടീം നായകന് ബാബര് അസമിനെതിരെ കടുത്ത വിമര്ശനവുമായി മുന് താരം മിസ്ബാ ഉള് ഹഖ്. ലോകകപ്പിന് ടീം ഇടുമ്പോള് തന്നെ ഒരുപാട് മുന്നറിയിപ്പുകള് നല്കിയതാണ്. ഇതൊരു സന്തുലിതമായ ടീമില്ല. ഒരു ഫാസ്റ്റ് ബൗളിംഗ് ഓള് റൗണ്ടര് ടീമിലില്ല. സ്പിന്നിന് അനുകൂലമാണ് സാഹചര്യങ്ങള്. പക്ഷേ ആവശ്യമായ സ്പിന്നര്മാര് ടീമിലില്ലെന്നും മിസ്ബാ ചൂണ്ടിക്കാട്ടി.

പറഞ്ഞ കാര്യങ്ങള്ക്ക് ബാബര് വിലനല്കാതെ വന്നതോടെ താന് എല്ലാം ദൈവത്തിന് വിട്ടുകൊടുത്തു. ബാബര് പറയുന്നത് തന്റെ പദ്ധതികള് നടപ്പില് വരുത്തുന്നതില് പരാജയപ്പെട്ടുവെന്നാണ്. എന്നാല് ഒരു കാര്യം ചോദിക്കട്ടെ. എന്തായിരുന്നു നിങ്ങളുടെ പദ്ധതി? നിങ്ങള്ക്ക് ഒരു ഐഡിയയും ഇല്ലായിരുന്നുവെന്നും പാകിസ്താന് മുന് താരം പ്രതികരിച്ചു.

ഞാൻ അവരുടെ കടം തീർത്തു, ഇപ്പോൾ പുതിയൊരു ലക്ഷ്യം; ലയണൽ മെസ്സി

ഫാസ്റ്റ് ബൗളേഴ്സിനെ കൈകാര്യം ചെയ്യുന്ന രീതി നോക്കൂ. രണ്ടാമത്തെ ഓവര് എറിയുന്നത് ആരെന്ന് മനസിലായില്ല. ഒരേ സമയം മുഹമ്മദ് അമീറും നസീം ഷായും പന്തെറിയാന് എത്തുന്നു. ബാറ്റിംഗിലും ബൗളിംഗിലും കായികക്ഷമതയിലെല്ലാം പാകിസ്താന് പരാജയപ്പെട്ടു. ഏകദിന ലോകകപ്പിന് ശേഷമുണ്ടായ ബോര്ഡിലെ അസ്വസ്ഥകള് ഇപ്പോഴും തുടരുകയാണെന്നും മിസ്ബാ വ്യക്തമാക്കി.

To advertise here,contact us