ടി20 ലോകകപ്പ്; ജേതാവിനെ കാത്തിരിക്കുന്നത് റെക്കോർഡ് സമ്മാനത്തുക

ലോകകപ്പ് വിജയികൾക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

icon
dot image

ദുബായ്: ട്വന്റി 20 ലോകകപ്പ് വിജയികൾക്കുള്ള സമ്മാന തുക പ്രഖ്യാപിച്ച് ഐസിസി. ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകൾക്കായി ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത് 11.25 മില്യൺ ഡോളറാണ്. അതിൽ ടൂർണമെന്റ് വിജയികൾക്ക് 2.45 മില്യൺ ഡോളർ സമ്മാന തുകയായി ലഭിക്കും. ഇതാദ്യമായാണ് ട്വന്റി 20 ലോകകപ്പിന്റെ വിജയികൾക്ക് ഇത്ര വലിയ തുക സമ്മാനമായി ലഭിക്കുന്നത്.

ഫൈനലിസ്റ്റുകളാകുന്ന ടീമിന് ലഭിക്കുക 1.28 മില്യൺ ഡോളറാണ്. സെമി ഫൈനലിൽ എത്തുന്ന ടീമുകൾക്ക് 7,87,500 ഡോളർ വീതം ലഭിക്കും. സൂപ്പർ എട്ടിൽ പരാജയപ്പെടുന്ന ടീമുകൾക്ക് 3,82,500 ഡോളറാണ് പ്രതിഫലം ലഭിക്കുക. ഒമ്പത് മുതൽ 12 വരെ സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ 2,47,500 ഡോളർ വാങ്ങും.

അസം ഖാനെതിരെ ബോഡി ഷെയ്മിംഗ് ?; പാക് നായകന് വിമര്ശനം

13 മുതൽ 20 വരെ സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ 2,25,000 ഡോളറും സ്വന്തമാക്കും. അമേരിക്കയിലും യുഎസിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ ഒമ്പതാം പതിപ്പിൽ 20 ടീമുകളാണ് പങ്കെടുക്കുന്നത്. ടൂർണമെന്റ് 28 ദിവസം നീളും. ഇതാദ്യമായാണ് ട്വന്റി 20 ലോകകപ്പിൽ 20 ടീമുകൾ പങ്കെടുക്കുന്നത്.

dot image
To advertise here,contact us