വിന്ഡീസിന്റെ മത്സരത്തില് പോലും സ്റ്റേഡിയം കാലി; രൂക്ഷ വിമര്ശനം

പാപുവ ന്യൂ ഗിനിയയ്ക്കെതിരായ മത്സരത്തില് അഞ്ച് വിക്കറ്റിന്റെ വിജയമാണ് വിന്ഡീസ് സ്വന്തമാക്കിയത്

പ്രൊവിഡന്സ്: ട്വന്റി 20 ലോകകപ്പില് വെസ്റ്റ് ഇന്ഡീസ്- പാപുവ ന്യൂ ഗിനിയ മത്സരം നടന്നത് ഒഴിഞ്ഞ ഗ്യാലറിയില്. ഇന്നലെ രാത്രി നടന്ന മത്സരത്തിലാണ് സംഭവം. ലോകകപ്പിന്റെ ആതിഥേയരുടെ മത്സരത്തില് പോലും വിരലിലെണ്ണാവുന്ന കാണികള് എത്തിയത് നിരവധി വിമര്ശനങ്ങള്ക്കാണ് ഇടയാക്കിയത്.

ആതിഥേയരുടെ മത്സരത്തിന്റെ അവസ്ഥ ഇങ്ങനെയാണെങ്കില് മറ്റ് ടീമുകളുടെ മത്സരങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് ആരാധകര് ചോദിക്കുന്നത്. ഇന്ത്യ-ബംഗ്ലാദേശ് സന്നാഹമത്സരം കാണാന് ന്യൂയോര്ക്കിലെ നസ്സാവു കൗണ്ടി സ്റ്റേഡിയത്തില് ഇതിലും കാണികളുണ്ടായിരുന്നുവെന്നും സോഷ്യല് മീഡിയ ചൂണ്ടിക്കാട്ടുന്നുണ്ട്.

I have seen these stands fully filled during the CPL. West Indies fans are so passionate yet we can see empty stands during the West Indies match day only. Really surprised. What does this explain? #WIvsPNG #T20WorldCup #T20WorldCup2024 pic.twitter.com/jP6M9ooSPN

പാപുവ ന്യൂ ഗിനിയയ്ക്കെതിരായ മത്സരത്തില് അഞ്ച് വിക്കറ്റിന്റെ വിജയമാണ് വിന്ഡീസ് സ്വന്തമാക്കിയത്. പിഎന്ജി മുന്നോട്ടുവെച്ച 137 റണ്സ് വിജയലക്ഷ്യം ഒരു ഓവര് ബാക്കിനില്ക്കെയാണ് വിന്ഡീസ് മറികടന്നത്. ചെറിയ സ്കോറിലേക്ക് ബാറ്റുവീശിയ മുന് ചാമ്പ്യന്മാരെ സമ്മര്ദ്ദത്തിലാക്കി 19 ഓവര് വരെ മത്സരം കൊണ്ടുപോവാന് പിഎന്ജിക്ക് കഴിഞ്ഞു.

ടി20 ലോകകപ്പ്: പൊരുതി വീണ് പിഎന്ജി, ആതിഥേയരായ വെസ്റ്റ് ഇന്ഡീസിന് വിജയത്തുടക്കം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റെടുത്ത പിഎന്ജി നിശ്ചിത 20 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 136 റണ്സെടുത്തു. സെസേ ബാവുവിന്റെ അര്ദ്ധ സെഞ്ച്വറിയാണ് പിഎന്ജിക്ക് കരുത്ത് നല്കിയത്. 43 പന്തില് നിന്ന് ഒരു സിക്സും ആറ് ബൗണ്ടറിയുമടക്കം താരം 50 റണ്സ് നേടി. കിപ്ലിന് ഡൊറിക (27), ക്യാപ്റ്റന് അസാദ് വാല (21), ചാള്സ് അമിനി (12), ചാഡ് സോപ്പര് (10) എന്നിവര്ക്ക് മാത്രമാണ് ഗിനിയന് നിരയില് പിന്നീട് രണ്ടക്കം കടക്കാനായത്. വിന്ഡീസ് നിരയില് ആന്ദ്രേ റസലും അല്സാരി ജോസഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

27 പന്തില് 42 റണ്സ് നേടിയ റോസ്റ്റന് ചേസ് ആണ് വിന്ഡീസ് നിരയിലെ ടോപ് സ്കോറര്. ഓപ്പണര് ബ്രണ്ടന് കിങ് (29 പന്തില് 34), വിക്കറ്റ് കീപ്പര് നിക്കോളാസ് പുരാന് (27 പന്തില് 27), ക്യാപ്റ്റന് റോവ്മാന് പവല് (14 പന്തില് 15), ആന്ദ്രെ റസല് (9 പന്തില് 15 റണ്സ്) എന്നിവരാണ് വിന്ഡീസിനായി ഭേദപ്പെട്ട സംഭാവന നല്കിയത്. പിഎന്ജിക്ക് വേണ്ടി ക്യാപ്റ്റന് അസദ് വാല രണ്ട് വിക്കറ്റ് വീഴ്ത്തി.

To advertise here,contact us