ന്യൂയോര്ക്ക്: ട്വന്റി 20 ലോകകപ്പില് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആവേശ പോരാട്ടത്തിന് ഇനി ദിവസങ്ങള് മാത്രം. ഇത്തവണ ഇന്ത്യയെ തോല്പ്പിക്കാന് സഹായിക്കണമെന്ന അഭ്യര്ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താന് നായകന് ബാബര് അസം. ലോകകപ്പില് ഏറ്റവും അധികം ചര്ച്ചകള് നടക്കുന്നത് ഇന്ത്യ-പാകിസ്താന് മത്സരത്തെക്കുറിച്ചാണെന്ന് തനിക്ക് അറിയാമെന്ന് ബാബര് പറഞ്ഞു.
താരങ്ങള്ക്കിടയിലും ആരാധകര്ക്കിടയിലും വലിയ ആവേശം ഉണര്ത്തുന്ന മത്സരമാണിത്. ലോകത്ത് എവിടെപ്പോയാലും ഇരുരാജ്യങ്ങളുടെയും ആരാധകരെ കാണാം. പക്ഷേ ഇത്ര വലിയ ആവേശം ഒരുപക്ഷേ താരങ്ങളെ ആശങ്കയിലാക്കിയേക്കാം. മത്സരത്തില് ശ്രദ്ധിക്കുന്നതാണ് ഓരോ താരത്തെയും നന്നായി കളിക്കാന് സഹായിക്കുക. സമ്മര്ദ്ദം കുറഞ്ഞാല് നന്നായി കളിക്കാന് കഴിയും. ശാന്തമായി കഠിനാദ്ധ്വാനത്തിലും കഴിവിലും താരങ്ങള് ശ്രദ്ധിക്കണമെന്നും ബാബര് പ്രതികരിച്ചു.
വെങ്കിടേഷ് അയ്യർ വിവാഹിതനായി; വധു ശ്രുതി രഘുനാഥൻ
2022ല് ഇന്ത്യയ്ക്കെതിരായ മത്സരത്തില് പാകിസ്താന് നന്നായി കളിച്ചു. എന്നാല് അവസാന നിമിഷം ഇന്ത്യയാണ് വിജയിച്ചത്. സിംബാബ്വെയ്ക്കെതിരായ തോല്വിയാണ് ഏറ്റവും വേദനിപ്പിക്കുന്നത്. അതിന് മുമ്പ് പാകിസ്താന് ടീമിനെ പ്രകീര്ത്തിച്ച് ആരാധകര് രംഗത്തെത്തിയിരുന്നു. ടീമിന്റെ പോരാട്ടവും മികവും എടുത്ത് പറഞ്ഞതായി ബാബര് വ്യക്തമാക്കി.