റിഷഭ് പന്ത് 32 പന്തിൽ 53; പിന്നാലെ റിട്ടയർഡ് ഔട്ട്

മത്സരത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണറായി സഞ്ജു കളത്തിലിറങ്ങി.

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിന് മുമ്പായി പരിശീലന മത്സരത്തിൽ തകർത്തടിച്ച് റിഷഭ് പന്ത്. 32 പന്ത് നേരിട്ട താരം 53 റൺസുമായി താരം റിട്ടയർഡ് ഔട്ടായി. മറ്റ് താരങ്ങൾക്ക് അവസരം നൽകാനാണ് പന്ത് ക്രീസ് വിട്ടത്. നാല് ഫോറും നാല് സിക്സും സഹിതമാണ് താരത്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. ഇന്ത്യൻ സ്കോർ 100 കടത്തിയ ശേഷം പന്ത് പവലിയിനിലേക്ക് നീങ്ങി.

ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണറായി സഞ്ജു കളത്തിലിറങ്ങി. ആറ് പന്തിൽ ഒരു റൺസുമായി സഞ്ജു മടങ്ങി. പിന്നാലെ 23 പന്തിൽ 19 റൺസെടുത്ത രോഹിത് ശർമ്മയുടെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. സൂര്യകുമാർ യാദവും ശിവം ദൂബെയും ക്രീസിൽ തുടരുന്നു.

ഔദ്യോഗികം; ദിനേശ് കാര്ത്തിക്ക് വിരമിച്ചു

ലോകകപ്പിൽ ജൂൺ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. അയർലൻഡ് ആണ് നീലപ്പടയുടെ ആദ്യ എതിരാളികൾ. ജൂൺ ഒമ്പതിന് നടക്കുന്ന മത്സരത്തിൽ പാകിസ്താനെ ഇന്ത്യ നേരിടും. കാനഡയും അമേരിക്കയുമാണ് മറ്റ് മത്സരങ്ങളിൽ ടീം ഇന്ത്യയുടെ എതിരാളികൾ. നാളെ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പ് ജൂൺ 30 വരെ നീളും.

To advertise here,contact us