ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തിന് തീവ്രവാദ ഭീഷണിയെന്ന് റിപ്പോര്ട്ട്; സുരക്ഷ ശക്തമാക്കി പൊലീസ്

ജൂണ് ഒന്പതിന് ഇന്ത്യന് സമയം രാത്രി എട്ടുമണിക്കാണ് മത്സരം

ന്യൂയോര്ക്ക്: ടി20 ലോകകപ്പില് ഇന്ത്യ-പാകിസ്താന് മത്സരത്തിന് തീവ്രവാദ ഭീഷണിയെ തുടര്ന്ന് സുരക്ഷ ഉറപ്പുനല്കിയെന്ന് കൗണ്ടി പൊലീസ്. ഭീകരസംഘടനയായ ഐഎസ്സിന്റേതാണ് ഭീഷണിയാണെന്നാണ് റിപ്പോര്ട്ടുകള്. ജൂണ് ഒന്പതിന് ന്യൂയോര്ക്കിലെ നസ്സാവു സ്റ്റേഡിയത്തില് ഇന്ത്യന് സമയം രാത്രി എട്ടുമണിക്കാണ് ആരാധകര് ഏറ്റവും കൂടുതല് കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന് മത്സരം.

മത്സരത്തിന് സുരക്ഷ ഉറപ്പാക്കുന്നതിന് പൊലീസ് മതിയായ നടപടികള് സ്വീകരിച്ചിട്ടുണ്ടെന്ന് കൗണ്ടി പൊലീസ് കമ്മീഷണര് പാട്രിക് റൈഡര് ഉറപ്പുനല്കി. 'ഈ പ്രദേശത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷയാണ് ഞങ്ങള് ലോകകപ്പിന് വേണ്ടി ഒരുക്കുന്നത്. ജൂണ് ഒന്പതിന് നസാവു കൗണ്ടിയിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം ഇന്ത്യ-പാക് മത്സരം നടക്കുന്ന സ്റ്റേഡിയമായിരിക്കും', പാട്രിക് പറഞ്ഞു. ന്യൂയോര്ക്കിലെ സ്റ്റേഡിയങ്ങളിലും പരിസരപ്രദേശങ്ങളിലും സുരക്ഷ കര്ശനമാക്കിയിട്ടുണ്ട്.

ആ ദിനം ആവര്ത്തിക്കപ്പെടും; ടി20 ലോകകപ്പിന്റെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഗാവസ്കര്

ജൂണ് ഒന്നുമുതല് 29വരെ യുഎസിലും വെസ്റ്റ് ഇന്ഡീസിലുമായാണ് ഒന്പതാമത് ടി20 ലോകകപ്പ് നടക്കുന്നത്. ടെക്സാസില് യുഎസ്-കാനഡ മത്സരത്തോടെയാണ് ക്രിക്കറ്റ് മാമാങ്കം ആരംഭിക്കുക. ജൂണ് അഞ്ചിന് അയര്ലന്ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒന്പതിന് പാകിസ്താനെതിരെയാണ് ഇന്ത്യ നേരിടുക. ഈ രണ്ട് മത്സരങ്ങളും ന്യൂയോര്ക്കിലെ നസ്സാവു ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക. 12ന് ആതിഥേയരായ യുഎസ്സിനെയും ഇതേ ഗ്രൗണ്ടില് ഇന്ത്യ നേരിടും.

To advertise here,contact us