കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിലെ ഓർമ്മകൾ പങ്കുവെച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉപദേശകൻ ഗൗതം ഗംഭീർ. കൊൽക്കത്ത ടീമിലെ നിർണായ സാന്നിധ്യമായ സുനിൽ നരെയ്നെക്കുറിച്ചുള്ള ഓർമ്മകളാണ് ഗംഭീർ പങ്കുവെച്ചിരിക്കുന്നത്. താനും നരെയ്നും സമാനമായ സ്വഭാവക്കാരാണെന്നും ഗംഭീർ പറയുന്നു.
2012ലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം സുനിൽ നരെയ്ൻ ചേരുന്നത്. ജയ്പൂരിൽ ഒരു മത്സരത്തിന്റെ പരിശീലനത്തിനായെത്തി. താൻ നരെയ്നോട് ചോദിച്ചു, ഉച്ചഭക്ഷണം ഒരുമിച്ച് കഴിക്കാം. നരെയ്ൻ അധികം സംസാരിക്കാതെ ഒതുങ്ങിക്കൂടുന്ന സ്വഭാവക്കാരനാണ്. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയിൽ ഒരു വാക്ക് പോലും അയാൾ സംസാരിച്ചില്ല. ഒടുവിൽ അയാൾ ആദ്യമായി ഒരു കാര്യം ചോദിച്ചു. തന്റെ ഗേൾഫ്രണ്ടിനെ ഇവിടെ കൊണ്ടുവരാൻ കഴിയുമോ എന്നാണ് നരെയ്ൻ ചോദിച്ചതെന്നും ഗംഭീർ പ്രതികരിച്ചു.
'പരിശീലകനെ നിയമിക്കുമ്പോൾ സൂക്ഷിക്കണം'; പരോക്ഷ വിമർശനവുമായി ഗാംഗുലി
ആദ്യ സീസണിൽ അയാൾ ഏറെ നിശബ്ദനായിരുന്നു. പക്ഷേ ഇപ്പോൾ ഞങ്ങൾ തമ്മിൽ എന്തും സംസാരിക്കും. നരെയ്ൻ തനിക്ക് സഹോദര തുല്യനാണ്. ഒരിക്കലും അയാളെ താൻ സുഹൃത്തായല്ല കണ്ടത്. ചിലപ്പോൾ അയാൾക്ക് തന്റെ ആവശ്യം വരും. മറ്റു ചിലപ്പോൾ തനിക്ക് അയാളുടെ സഹായവും ആവശ്യമുണ്ടാകും. എന്തായാലും താനും നരെയ്നും തമ്മിൽ ഒരു ഫോൺ കോളിന്റെ മാത്രം അകലെയാണ്. അത്ര വലിയൊരു ബന്ധം താനും നരെയ്നും തമ്മിലുണ്ടെന്നും ഗംഭീർ വ്യക്തമാക്കി.