ചെന്നൈ: ഇന്ത്യന് പ്രീമിയര് ലീഗിന്റെ 17-ാം പതിപ്പിലെ ചാമ്പ്യന്മാരായിരിക്കുകയാണ് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ്. ചെപ്പോക്കില് നടന്ന കലാശപ്പോരില് സണ്റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തോല്പ്പിച്ചാണ് കൊല്ക്കത്ത കിരീടം ഉയര്ത്തിയത്. കൊല്ക്കത്തയുടെ വിജയത്തിന് ശേഷം മത്സരത്തിന്റെ സ്കോര് ബോര്ഡാണ് സോഷ്യല് മീഡിയയില് ഇപ്പോള് ചര്ച്ചയാവുന്നത്.
If you don't believe in coincidence, witness this 😀👀What a remarkable coincidence this year! 😄#WPL2024 #IPL2024 #KKRvsSRH pic.twitter.com/ZTR11ztB89
ഐപിഎല് ഫൈനലിന്റെ സ്കോര് കഴിഞ്ഞ വനിതാ പ്രീമിയര് ലീഗ് ഫൈനലിന്റെ സ്കോറുമായി വളരെ സാമ്യതയുണ്ട്. ഐപിഎല്ലിന് സമാനമായി ഡബ്ല്യുപിഎല്ലിലെ കലാശപ്പോരില് ഡല്ഹി ക്യാപിറ്റല്സിനെ റോയല് ചാലഞ്ചേഴ്സ് ബെംഗളൂരു പരാജയപ്പെടുത്തിയതും എട്ട് വിക്കറ്റിനാണ്. ഐപിഎല്ലില് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 18.3 ഓവറില് വെറും 113 റണ്സെടുത്ത് ഓള്ഔട്ടായി. ഡബ്ല്യുപിഎല്ലിലും ആദ്യം ബാറ്റുചെയ്ത ക്യാപിറ്റല്സ് 18.3 ഓവറില് 113 റണ്സെടുത്ത് ഓള്ഔട്ടായി.
ഡബ്ല്യുപിഎല്ലിലെ മറുപടി ബാറ്റിംഗില് 19.3 ഓവറില് വെറും രണ്ട് വിക്കറ്റ് വിക്കറ്റ് നഷ്ടത്തില് 115 റണ്സെടുത്താണ് ആര്സിബി വിജയത്തിലെത്തിയത് സമാനമായ രീതിയില് ഐപിഎല് ഫൈനലിന്റെ മറുപടി ബാറ്റിംഗില് 10.3 ഓവറില് രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് കൊല്ക്കത്ത വിജയത്തിലെത്തിയത്.
ചലഞ്ചേഴ്സ് ചാമ്പ്യൻസ്; വനിതാ പ്രീമിയർ ലീഗ് കിരീടം റോയൽ ചലഞ്ചേഴ്സിന്
രണ്ട് ഫൈനലുകളിലെയും ടീമുകളുടെ ക്യാപ്റ്റന്മാരിലും സാമ്യതകളുണ്ട്. വനിതാ പ്രീമിയര് ലീഗില് ഡല്ഹി ക്യാപിറ്റല്സിനെ നയിച്ചത് ഓസീസ് താരമായ മെഗ് ലാനിംഗ് ആയിരുന്നു. കിരീടം നേടിയ റോയല് ചലഞ്ചേഴ്സിന്റെ ക്യാപ്റ്റന് ഇന്ത്യക്കാരിയായ സ്മൃതി മന്ദാന. ഐപിഎല് ഫൈനലിലും പോരാട്ടം ഓസീസ് ക്യാപ്റ്റന് പാറ്റ് കമ്മിന്സും ഇന്ത്യന് ക്യാപ്റ്റന് ശ്രേയസ് അയ്യരുമായിരുന്നു. കിരീടം നേടിയത് ഇന്ത്യന് ക്യാപ്റ്റനും.