കാവ്യ മാരനെ കാണുമ്പോള് നിരാശയുണ്ട്; അമിതാഭ് ബച്ചന്

ഫൈനലില് ഏറ്റവും മോശം പ്രകടനമാണ് ഹൈദരാബാദ് പുറത്തെടുത്തതെന്നും അമിതാഭ് ബച്ചന്

ചെന്നൈ: ഇന്ത്യന് പ്രീമിയര് ലീഗിലെ ഫൈനലിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് താരം അമിതാഭ് ബച്ചന് രംഗത്ത്. സണ്റൈസേഴ്സ് ഹൈദരാബാദ് പരാജയപ്പെട്ടതില് തനിക്ക് ദുഃഖമുണ്ടെന്നാണ് ബോളിവുഡ് സൂപ്പര് താരത്തിന്റെ പ്രതികരണം. ഏറ്റവും ഹൃദയഭേദകമായ കാര്യം ഒരു യുവതിയെ കാണുമ്പോഴാണ്. സണ്റൈസേഴ്സ് ഹൈദരാബാദിന്റെ ഉടമയായ യുവതി. ഫൈനലിലെ തോല്വിക്ക് ശേഷം അവര് കണ്ണീരണിഞ്ഞു. ക്യാമറയില് നിന്നും മറഞ്ഞുനില്ക്കാന് ശ്രമിച്ചു. അവരുടെ അവസ്ഥയില് താന് ദുഃഖിതനാണ്. നാളെ മറ്റൊരു ദിവസമാണെന്നും കാവ്യ മാരനോട് അമിതാഭ് ബച്ചന് പറഞ്ഞു.

മത്സരത്തില് ഹൈദരാബാദ് മോശം പ്രകടനമാണ് പുറത്തെടുത്തത്. മികച്ചൊരു ടീമാണ് സണ്റൈസേഴ്സ്. സീസണില് മുൻ മത്സരങ്ങളിൽ നന്നായി കളിച്ച ടീം. എന്നാല് ഫൈനലിലെ പ്രകടനം ഏറ്റവും അധികം നിരാശപ്പെടുത്തുന്നതാണെന്നും അമിതാഭ് ബച്ചന് ചൂണ്ടിക്കാട്ടി.

അയ്യർ ദ ഗ്രേറ്റ്; പർപ്പിൾ പടയുടെ പോരാട്ടം നയിച്ച നായകൻ

മത്സരത്തില് ആദ്യം ബാറ്റ് ചെയ്ത സണ്റൈസേഴ്സ് ഹൈദരാബാദ് 113 റണ്സില് പുറത്തായി. ഐപിഎല് ഫൈനല് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. സണ്റൈസേഴ്സിന്റെ ഐപിഎല്ലിലെ ഏറ്റവും മോശം സ്കോറും ഇതുതന്നെയാണ്. മറുപടി പറഞ്ഞ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് 10.3 ഓവറില് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില് ലക്ഷ്യത്തിലെത്തി.

To advertise here,contact us