രാജസ്ഥാന് താരങ്ങള്ക്ക് 100 ശതമാനം ശാരീരികക്ഷമതയില്ല; പ്രതികരണവുമായി സഞ്ജു

എലിമിനേറ്ററില് ബെംഗളൂരുവിനെ നാല് വിക്കറ്റിന് വീഴ്ത്തിയാണ് രാജസ്ഥാന് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്

അഹമ്മദാബാദ്: റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ എലിമിനേറ്ററില് രാജസ്ഥാന് താരങ്ങളില് പലരും പൂര്ണമായും ഫിറ്റായിരുന്നില്ലെന്ന് ക്യാപ്റ്റന് സഞ്ജു സാംസണ്. ഐപിഎല് പ്ലേ ഓഫിലെ നിര്ണായക മത്സരത്തില് മികച്ച ഫോമിലുള്ള ആര്സിബിയെ നാല് വിക്കറ്റിന് വീഴ്ത്തിയ രാജസ്ഥാന് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയിരുന്നു. എന്നാല് മത്സരത്തിനിറങ്ങിയ മിക്ക താരങ്ങളും അസുഖബാധിതരായിരുന്നുവെന്ന് തുറന്നുപറയുകയാണ് രാജസ്ഥാന് ക്യാപ്റ്റന് സഞ്ജു സാംസണ്.

'ഞങ്ങളില് ചിലര് 100 ശതമാനം ഫിറ്റല്ല. ഞാന് ഒട്ടും ആരോഗ്യവാനല്ല. റോയല്സിന്റെ ഡ്രെസിംഗ് റൂമില് ഒരു അസുഖം പടര്ന്നുപിടിച്ചിട്ടുണ്ട്. ഒരുപാട് താരങ്ങള്ക്ക് ചുമയും മറ്റു രോഗലക്ഷണങ്ങളുമുണ്ട്. പക്ഷേ ഞങ്ങള് ഇപ്പോള് ഒരു വിജയതാളത്തില് എത്തിയിരിക്കുകയാണ്. ആര്സിബിക്കെതിരായ വിജയം രാജസ്ഥാന് താരങ്ങളുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്, മത്സരത്തിലെ നിര്ണായക വിജയത്തിന് ശേഷം സംസാരിക്കവേ സഞ്ജു പറഞ്ഞു.

ദിനേശ് കാര്ത്തിക് വിരമിച്ചേക്കുമെന്ന് സൂചന; ഗാർഡ് ഓഫ് ഓർണർ നൽകി ആർസിബി

അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില് നടന്ന മത്സരത്തില് നാല് വിക്കറ്റിനാണ് രാജസ്ഥാന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില് ബാംഗ്ലൂര് എട്ട് വിക്കറ്റിന് 172 റണ്സ് എടുത്തു. 19 ഓവറില് ആറ് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന് ലക്ഷ്യം മറികടന്നത്.

To advertise here,contact us