അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചരിത്രനേട്ടവുമായി വിരാട് കോഹ്ലി. ഐപിഎൽ ചരിത്രത്തിൽ ഇതാദ്യമായി ഒരു താരം 8,000 റൺസ് തികച്ചു. 252-ാം മത്സരത്തിലാണ് കോഹ്ലിയുടെ നേട്ടം. എട്ട് സെഞ്ച്വറികളും 55 അർദ്ധ സെഞ്ച്വറികളും സൂപ്പർതാരത്തിന്റെ അക്കൗണ്ടിലുണ്ട്. പുറത്താകാതെ നേടിയ 113 റൺസാണ് ഉയർന്ന സ്കോർ.
റൺവേട്ടക്കാരുടെ പട്ടികയിൽ രണ്ടാമൻ പഞ്ചാബ് കിംഗ്സ് താരം ശിഖർ ധവാനാണ്. 222 മത്സരങ്ങൾ കളിച്ച താരം ഇതുവരെ 6,769 റൺസ് നേടിയിട്ടുണ്ട്. മുംബൈ ഇന്ത്യൻസ് മൂൻ നായകൻ രോഹിത് ശർമ്മയാണ് മൂന്നാമൻ. 6,628 റൺസ് രോഹിത് ശർമ്മയുടെ ബാറ്റിൽ നിന്നും ഇതുവരെ പിറന്നുകഴിഞ്ഞു.
അയ്യർ ദ ഗ്രേറ്റ്; പർപ്പിൾ പടയുടെ പോരാട്ടം നയിച്ച നായകൻ
രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ഭേദപ്പെട്ട ബാറ്റിംഗ് തുടരുകയാണ്. നായകൻ ഫാഫ് ഡു പ്ലെസിയുടെ വിക്കറ്റ് ബെംഗളൂരുവിന് നഷ്ടമായി. 14 പന്തിൽ 17 റൺസാണ് താരം നേടിയത്. രാജസ്ഥാൻ പേസർ ട്രെന്റ് ബോൾട്ട് ഡു പ്ലെസിയുടെ വിക്കറ്റ് സ്വന്തമാക്കി.