അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി രാജസ്ഥാൻ റോയൽസ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് രാജസ്ഥാന്റെ നേട്ടം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 19 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ ലക്ഷ്യത്തിലെത്തി.
മത്സരത്തിൽ ഭേദപ്പെട്ട തുടക്കമാണ് റോയൽ ചലഞ്ചേഴ്സിന് ലഭിച്ചത്. വിരാട് കോഹ്ലി 33, കാമറൂൺ ഗ്രീൻ 27, രജത് പാട്ടിദാർ 34, മഹിപാൽ ലോംറോർ 32 എന്നിങ്ങനെ സ്കോർ ചെയ്തു. എങ്കിലും കൃത്യമായ ഇടവേളകളിൽ റോയൽ ചലഞ്ചേഴ്സിന് വിക്കറ്റ് നഷ്ടമായി. മൂന്ന് വിക്കറ്റെടുത്ത ആവേശ് ഖാനാണ് രാജസ്ഥാൻ നിരയിൽ തിളങ്ങിയത്.
ഐപിഎല്ലിൽ വീണ്ടും അമ്പയറിംഗ് വിവാദം; വിമർശിച്ച് ഗാവസ്കർ
മറപടി ബാറ്റിംഗിൽ പതിവുപോലെ പതിഞ്ഞ തുടക്കമാണ് രാജസ്ഥാന് ലഭിച്ചത്. യശസ്വി ജയ്സ്വാൾ 45 റൺസുമായി ഭേദപ്പെട്ട തുടക്കം നൽകി. എന്നാൽ വിക്കറ്റുകൾ വീണത് രാജസ്ഥാനെ ഭയപ്പെടുത്തി. ഒടുവിൽ റിയാൻ പരാഗിന് കൂട്ടായി ഷിമ്രോൺ ഹെറ്റ്മയർ വന്നതോടെ കളി മാറി. ഹെറ്റ്മയർ ആഞ്ഞടിച്ചപ്പോൾ പരാഗിന്റെ സമ്മർദ്ദം കുറഞ്ഞു.
മത്സരത്തിന് മുമ്പ് ഞാന് വിരാടിനോട് പറഞ്ഞു...; രവിചന്ദ്രന് അശ്വിന്
26 പന്തിൽ 36 റൺസുമായി പരാഗ് പുറത്തായപ്പോൾ രാജസ്ഥാൻ ജയം ഉറപ്പിച്ചിരുന്നു. 14 പന്തിൽ 26 റൺസുമായാണ് ഹെറ്റ്മയർ പുറത്തായത്. പിന്നാലെ വന്ന റോവ്മാൻ പവലാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. ഒപ്പം ഐപിഎല്ലിലെ ആർസിബിയുടെ അവിശ്വസനീയ തിരിച്ചവരവിനും അവസാനമായി.