അഹമ്മദാബാദ്: ഇന്ത്യന് പ്രീമിയര് ലീഗില് റോയല് ചലഞ്ചേഴ്സും രാജസ്ഥാന് റോയല്സും തമ്മില് എറ്റുമുട്ടുകയാണ്. മത്സരത്തില് രവിചന്ദ്രന് അശ്വിന്റെ പ്രകടനം നിര്ണായകമായി. നാല് ഓവര് എറിഞ്ഞ താരം 19 റണ്സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളെടുത്തു. പിന്നാലെ മത്സരത്തെക്കുറിച്ച് വിലയിരുത്തുകയാണ് രാജസ്ഥാന് സ്പിന്നര്.
ഐപിഎല്ലിന്റെ ആദ്യ പകുതിയില് താന് മോശം പ്രകടനമാണ് പുറത്തെടുത്തത്. എന്നാല് കഴിഞ്ഞ കുറച്ച് മത്സരങ്ങളായി തന്റെ പ്രകടനം മികച്ചതായി. മത്സരത്തിന് മുമ്പ് താന് വിരാട് കോഹ്ലിക്ക് ഒരു സന്ദേശം അയച്ചിരുന്നു. നമുക്കൊരിക്കല് കൂടെ വലിയൊരു മത്സരത്തില് ഏറ്റുമുട്ടാമെന്ന് താന് പറഞ്ഞതായും അശ്വിന് പ്രതികരിച്ചു.
എറിക് ടെന് ഹാഗ് മാഞ്ചസ്റ്റര് യുണൈറ്റഡ് വിടുന്നു? റിപ്പോര്ട്ട്
കഴിഞ്ഞ മത്സരങ്ങളിലെ രാജസ്ഥാന്റെ മോശം പ്രകടനത്തിലും താരം പ്രതികരിച്ചു. മഞ്ഞുവീഴ്ച പരിഹരിക്കാന് ഐപിഎല് അധികൃതര് ഒരുപാട് കാര്യങ്ങള് ചെയ്തു. രാജസ്ഥാന് കഴിഞ്ഞ മത്സരങ്ങള് കളിച്ച പിച്ചുകള് പരിശോധിക്കുക. ഇത് പിച്ചില് നടത്തിയ മാറ്റങ്ങളുടെ ഭാഗമാണെന്നും അശ്വിന് വ്യക്തമാക്കി.