ഡല്ഹി: ഐപിഎല്ലില് അതിഗംഭീര തിരിച്ചുവരവാണ് റോയല് ചലഞ്ചേഴ്സ് ബെംഗളൂരു നടത്തിയത്. മൂന്ന് വിജയങ്ങള് കൂടി സ്വന്തമാക്കിയാല് റോയല് ചലഞ്ചേഴ്സിന് ഐപിഎല് സ്വന്തമാക്കാം. അതിനിടെ ആര്സിബി ഫൈനലില് കടക്കാതിരിക്കാന് കൊല്ക്കത്ത ആഗ്രഹിക്കുന്നുണ്ടെന്നാണ് ഇന്ത്യന് മുന് താരം വരുണ് ആരോണ് പറയുന്നത്.
കണക്കുകളില് കരുത്തര് കൊല്ക്കത്തയാണ്. എങ്കിലും മത്സരഫലം ആ ദിവസം മാത്രമാണ് അറിയാന് കഴിയുക. നമ്മുടെ ടീം ദുര്ബലമാണെങ്കിലും ആ ദിവസം ചിലപ്പോള് തിരിച്ചുസംഭവിച്ചേക്കും. ഐപിഎല് സ്വന്തമാക്കാന് ഉറച്ചാണ് റോയല് ചലഞ്ചേഴ്സ് ഇറങ്ങുന്നതെങ്കില് ആര്ക്കും അവരെ തടയാന് കഴിയില്ലെന്നും ആരോണ് പറഞ്ഞു.
അയ്യർ ദ ഗ്രേറ്റ്; പർപ്പിൾ പടയുടെ പോരാട്ടം നയിച്ച നായകൻ
ആര്സിബിക്ക് ഇപ്പോഴും പ്രധാന മത്സരങ്ങള് ബാക്കിയുണ്ട്. ഫൈനലിന്റെ സമ്മര്ദ്ദം ഏറെ വ്യത്യസ്തമാണ്. ആര്സിബി വന്നാല് കൊല്ക്കത്ത ആ സമ്മര്ദ്ദം അനുഭവിക്കും. അതിനാല് റോയല് ചലഞ്ചേഴ്സ് ഫൈനലിന് എത്താതിരിക്കാനാവും കൊല്ക്കത്ത ആഗ്രഹിക്കുന്നതെന്നും ആരോണ് വ്യക്തമാക്കി