ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും പുറത്തായതിന് ശേഷം എതിർ ടീമിലെ താരങ്ങൾക്ക് ഹസ്തദാനം നൽകാതെപോയ മഹേന്ദ്ര സിംഗ് ധോണിയുടെ നടപടി വിവാദമായിരുന്നു. പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം. ആരോടും ബഹുമാനം ചോദിച്ച് വാങ്ങരുതെന്നും ആരെയും ബഹുമാനിക്കാൻ നിർബന്ധിക്കരുതെന്നുമാണ് ധോണിയുടെ പ്രതികരണം.
ജീവിതത്തിൽ ഉയർച്ചകളും താഴ്ചകളും അഭിമുഖീകരിക്കേണ്ടിവരും. വിജയങ്ങൾ നേടുമ്പോൾ എന്താണ് സംഭവിക്കുകയെന്നത് എല്ലാവർക്കും അറിയാം. എന്നാൽ പരാജയപ്പെടുമ്പോഴാണ് യഥാർത്ഥ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരിക. ഒരു ടീമിനെ നയിക്കുമ്പോൾ ബഹുമാനം ആവശ്യമാണ്. കാരണം ആ ടീമിലെ ബഹുമാനിക്കപ്പെടേണ്ട പൊസിഷനിലാണ് ക്യാപ്റ്റന്റെ ജോലി. എന്നാൽ ആ പൊസിഷനിൽ ഇരിക്കുന്നതുകൊണ്ട് മാത്രം തന്നെ ബഹുമാനിക്കാൻ ആരെയും നിർബന്ധിക്കാൻ കഴിയില്ലെന്ന് ധോണി പറഞ്ഞു.
MS Dhoni said, "As a Leader, you have to earn the respect from the people. You can't command or demand respect. You need to earn that respect".#RCBvsRR #MSDhoni #KKRvsSRH pic.twitter.com/F3ZwweyE6X
രാജസ്ഥാന് റോയല്സിന്റെ പുതിയ വിക്കറ്റ് കീപ്പര്; വൈറലായി വീഡിയോ
ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് പരാജയപ്പെട്ടത്. പ്ലേ ഓഫ് യോഗ്യതയുടെ 10 റൺസ് അകലെ ചെന്നൈ വീണുപോയി. 27 റൺസിന്റെ വിജയത്തോടെ റോയൽ ചലഞ്ചേഴ്സ് പ്ലേ ഓഫിലേക്ക് കടക്കുകയും ചെയ്തു.