മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് നിരാശപ്പെടുത്തിയ സീസണാണ് കടന്നുപോയത്. പ്രകടനം മാത്രമല്ല ടീമിലെ അന്തരീക്ഷവും മോശമായിരുന്നു. രോഹിത് ശർമ്മയുടെയും ഹാർദ്ദിക്ക് പാണ്ഡ്യയുടെയും അഭിപ്രായ ഭിന്നതകൾ ഡ്രെസ്സിംഗ് റൂമിന് പുറത്തേയ്ക്ക് വന്നു. പിന്നാലെ മോശം പ്രകടനത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ടീം ഉടമ നിത അംബാനി.
മുംബൈ ഇന്ത്യൻസിന് ഇത്തവണ നിരാശപ്പെടുത്തുന്ന സീസണാണ് ഉണ്ടായത്. കാര്യങ്ങൾ നമ്മുടെ വഴിക്ക് പോയില്ല. താൻ മുംബൈ ഇന്ത്യൻസിന്റെ ഉടമ മാത്രമല്ല. വലിയൊരു ആരാധിക കൂടിയാണ്. മുംബൈ ഇന്ത്യൻസ് ജഴ്സി അണിയുന്നത് ഏറെ അഭിമാനമാണ്. തീർച്ചായും ടീം പ്രകടനം വിലയിരുത്തും. ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും നിത അംബാനി വ്യക്തമാക്കി.
Mrs. Nita Ambani talks to the team about the IPL season and wishes our boys all the very best for the upcoming T20 World Cup 🙌#MumbaiMeriJaan #MumbaiIndians | @ImRo45 | @hardikpandya7 | @surya_14kumar | @Jaspritbumrah93 pic.twitter.com/uCV2mzNVOw
സഞ്ജു ലോകകപ്പ് ടീമിലുള്ളതിൽ...; നിലപാട് പറഞ്ഞ് ശിഖർ ധവാൻ
രോഹിത് ശർമ്മ, ഹാർദ്ദിക്ക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എല്ലാവർക്കും ഇന്ത്യൻ ക്രിക്കറ്റ് ഇപ്പോൾ ആരവങ്ങൾ മുഴക്കുന്നുണ്ടാവും. ട്വന്റി 20 ലോകകപ്പിനിറങ്ങുന്ന എല്ലാവർക്കും തന്റെ ആശംസകളെന്നും നിത അംബാനി പ്രതികരിച്ചു.