'മോശം ഐപിഎൽ സീസണായിരുന്നു, ടി20 ലോകകപ്പിൽ മുംബൈ താരങ്ങൾക്ക് നന്നായി കളിക്കാനാവട്ടെ: നിത അംബാനി

മുംബൈ ഇന്ത്യൻസിൽ നിന്ന് ടി20 ലോകകപ്പ് കളിക്കുന്ന താരങ്ങൾക്ക് ആശംസകളുമായി നിത അംബാനി

മുംബൈ: മുംബൈ ഇന്ത്യൻസിൽ നിന്ന് ടി20 ലോകകപ്പ് കളിക്കുന്ന താരങ്ങൾക്ക് ആശംസകളുമായി നിത അംബാനി. വീഡിയോ സന്ദേശത്തിലാണ് ലോകകപ്പിന് ഒരുങ്ങുന്ന ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നിവർക്ക് ആശംസകളുമായി ടീം ഉടമ രംഗത്തെത്തിയത്. 'ഈ സീസൺ ഞങ്ങളെ സംബന്ധിച്ചടുത്തോളം നിരാശപ്പെടുത്തുന്നതായിരുന്നു. ഞങ്ങൾ ആഗ്രഹിച്ച പോലെ കാര്യങ്ങൾ നടന്നില്ല. എങ്കിലും ഇപ്പോഴും ഞാൻ മുംബൈ ഇന്ത്യൻസിന്റെ വലിയൊരു ആരാധികയാണ്. അഭിമാനത്തോടെയാണ് താൻ മുംബൈ ജേഴ്സി എപ്പോഴും അണിയുന്നത്. മുംബൈക്ക് ഇനിയും തിരിച്ചു വരാൻ കഴിയുമെന്ന് തന്നെയാണ് വിചാരിക്കുന്നത്'- നിത അംബാനി പറഞ്ഞു.

മുംബൈ ടീമിൽ നിന്ന് ലോകകപ്പ് കളിക്കുന്ന താരങ്ങൾക്ക് ആശംസകൾ, ഐപിഎല്ലിലെ നിരാശ മറികടന്ന് മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ താരങ്ങൾക്കാവട്ടെ എന്നാണ് പ്രാർത്ഥനയെന്നും നിതാ പറഞ്ഞു. ഈ ഐപിഎൽ സീസണിൽ പത്താമതായാണ് മുംബൈ ഇന്ത്യൻസ് ഫിനിഷ് ചെയ്തത്. 10 മത്സരങ്ങളിൽ നിന്നും നാല് ജയം മാത്രമാണ് ടീമിനുണ്ടായിരുന്നത്. രോഹിത് ശർമ്മക്ക് പകരം ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയ ടീമിന്റെ തീരുമാനം ആരാധകരെ അതൃപ്തരാക്കിയിരുന്നു. ഇത് ടീമിനുള്ളിലും പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ടീമിലെ ഒത്തിണക്കത്തെ കുറിച്ചും ആരോപണങ്ങളുയർന്നിരുന്നു. ഇതിനിടെയാണ് ടീമിന്റെ തോൽവിയിൽ പ്രതികരിച്ച് ഉടമ നിത അംബാനി തന്നെ രംഗത്തെത്തുന്നത്. ജൂൺ അഞ്ചിനാണ് ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.

ബാഴ്സ, ബയേൺ, സിറ്റി; പതിനഞ്ച് വർഷം കൊണ്ട് 38 കിരീടം,ഒരേയൊരു പെപ് ഗ്വാർഡിയോള

To advertise here,contact us