ഹൈദരാബാദ്: ഇന്ത്യന് പ്രീമിയര് ലീഗിന്റെ അവാസാന മത്സരങ്ങളിലൊന്നായിരുന്നു സണ്റൈസേഴ്സ് ഹൈദരാബാദും തമ്മില് നടന്നത്. മത്സരത്തില് ഹൈദരാബാദ് നാല് വിക്കറ്റിന് വിജയിച്ചു. അഭിഷേക് ശര്മ്മയുടെ അര്ദ്ധ സെഞ്ച്വറി മത്സരത്തില് നിര്ണായകമായി.
സീസണില് അഭിഷേകിന്റെ പ്രകടനം ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ്. പിന്നാലെ താരത്തിന്റെ അമ്മയോട് സംസാരിക്കുന്ന അര്ഷ്ദീപിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില് തരംഗമാകുന്നത്. അഭിഷേകിന് നല്കിയ അതേ അനുഗ്രഹം എനിക്കും നല്കണമെന്നാണ് അര്ഷ്ദീപിന്റെ ആവശ്യം. അഭിഷേകിന്റെ സഹോദരിയാണ് ഈ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് പങ്കുവെച്ചത്.
when @arshdeepsinghh meet with my mommy 🤣 pic.twitter.com/u2VSC03fEm
ആര്സിബിയുടെ തിരിച്ചുവരവിന് സഹായിച്ച മത്സരം അതാണ്; ദിനേശ് കാര്ത്തിക്ക്
സീസണില് 13 മത്സരങ്ങളില് നിന്നും 467 റണ്സാണ് അഭിഷേക് അടിച്ചുകൂട്ടിയത്. മൂന്ന് അര്ദ്ധ സെഞ്ച്വറികള് ഇതില് ഉള്പ്പെടുന്നു. 209.42 ആണ് താരത്തിന്റെ സ്ട്രൈക്ക് റേറ്റ്.