രാജസ്ഥാന് റോയല്സിന്റെ പുതിയ വിക്കറ്റ് കീപ്പര്; വൈറലായി വീഡിയോ

ബട്ലറും സഞ്ജുവും ജുറേലും കാഡ്മോറും ഉള്ളപ്പോള് എന്തിനാണ് പുതിയ കീപ്പര് എന്നാണ് ആരാധകരുടെ ചോദ്യം.

ജയ്പൂര്: ഇന്ത്യന് പ്രീമിയര് ലീഗില് റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടാന് ഒരുങ്ങുകയാണ് രാജസ്ഥാന് റോയല്സ്. ടീമിന്റെ ഒന്നാം വിക്കറ്റ് കീപ്പര് സഞ്ജു സാംസണ് തന്നെയാണ്. എങ്കിലും പുതിയൊരു വിക്കറ്റ് കീപ്പറെ കൂടി അവതരിപ്പിക്കുകയാണ് രാജസ്ഥാന് റോയല്സ്.

സമൂഹമാധ്യമങ്ങളില് പങ്കുവെച്ച വീഡിയോയിലാണ് രാജസ്ഥാന് പുതിയ കീപ്പറെ അവതരിപ്പിച്ചിരിക്കുന്നത്. ചഹലിന്റെ പന്തിന് വിക്കറ്റിന് പിന്നില് നില്ക്കുന്നത് പേസ് ബൗളര് ട്രെന്റ് ബോള്ട്ടും. രസകരമായ ബോള്ട്ടിന്റെ കീപ്പിംഗ് ആരാധകര് ഏറ്റെടുത്തുകഴിഞ്ഞു.

The Boult, full-time wicket-taker and part time wicket-keeper 🔥😂 pic.twitter.com/mA73Uwdkl1

സെലക്ടറുടെ കാലില് തൊട്ടില്ല, എന്നെ ടീമില് എടുത്തില്ല; ഗൗതം ഗംഭീര്

അതിനിടെ ജോസ് ബട്ലറും സഞ്ജു സാംസണും ധ്രുവ് ജുറേലും കോളര് കാഡ്മോറും ഉള്ളപ്പോള് എന്തിനാണ് പുതിയ കീപ്പര് എന്നാണ് ആരാധകരുടെ ചോദ്യം. ബോള്ട്ട് ഒരു പാര്ട്ട് ടൈം വിക്കറ്റ് കീപ്പര് മാത്രമെന്നാണ് രാജസ്ഥാന് സമൂഹമാധ്യമങ്ങളില് കുറിച്ചിരിക്കുന്നത്.

To advertise here,contact us