ചെന്നൈ അവരുടെ ഒരു ട്രോഫി ആര്സിബിക്ക് നല്കണമെന്ന് പരിഹസിച്ച് റായിഡു; മറുപടിയുമായി വരുണ് ആരോണ്

നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയെ തകര്ത്താണ് ഫാഫ് ഡു പ്ലെസിസും സംഘവും പ്ലേ ഓഫിലേക്ക് ടിക്കറ്റെടുത്തത്

ബെംഗളൂരു: ഇന്ത്യന് പ്രീമിയര് ലീഗില് പ്ലേ ഓഫിലേക്ക് കടന്ന റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിനെ പരിഹസിച്ച് മുന് ചെന്നൈ താരം അമ്പാട്ടി റായിഡു. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര് കിംഗ്സിനെ 27 റണ്സിന് തകര്ത്താണ് ഫാഫ് ഡു പ്ലെസിസും സംഘവും പ്ലേ ഓഫിലേക്ക് ടിക്കറ്റെടുത്തത്. ഐപിഎല് ചരിത്രത്തിലെ തന്നെ എക്കാലത്തെയും അവിസ്മരണീയമായ തിരിച്ചുവരവ് നടത്തിയ ബെംഗളൂരുവിന്റെ മുന്നേറ്റം ആരാധകര്ക്കൊപ്പം താരങ്ങളും വലിയരീതിയില് ആഘോഷിച്ചിരുന്നു. ഇതിനിടെയാണ് ആരാധകരെ ഞെട്ടിച്ച് മുന് താരം അമ്പാട്ടി റായിഡുവിന്റെ പരിഹാസം.

'ആര്സിബി ഉറപ്പായും ഐപിഎല് വിജയിക്കണം. ബെംഗളൂരു തെരുവുകളിലെ ആഘോഷം നമ്മള് കണ്ടു. ശരിക്കും സിഎസ്കെ അവരുടെ ഒരു ട്രോഫി എടുത്ത് ആര്സിബിക്ക് കൊടുക്കണം. അവര് അതുമെടുത്ത് ആഘോഷിക്കട്ടെ', സ്റ്റാര് സ്പോര്ട്സിന് നല്കിയ അഭിമുഖത്തില് സംസാരിക്കുകയായിരുന്നു അമ്പാട്ടി റായിഡു.

'ധോണിയെ ഇനിയും ചെന്നൈ നിലനിര്ത്തരുത്'; കാരണം വ്യക്തമാക്കി ഇര്ഫാന് പഠാന്

ഇന്ത്യയുടെ മുന് പേസര് വരുണ് ആരോണ് അമ്പാട്ടി റായിഡുവിന്റെ പരാമര്ശത്തിനെതിരെ രംഗത്തെത്തി. ഐപിഎല്ലില് ആര്സിബി ചെന്നൈയെ പുറത്താക്കിയെന്ന കാര്യം അദ്ദേഹത്തിന് ദഹിച്ചിട്ടില്ലെന്നാണ് വരുണ് ആരോണ് പ്രതികരിച്ചത്.

To advertise here,contact us