ജയ്പൂര്: ഇന്ത്യന് പ്രീമിയര് ലീഗ് പ്ലേ ഓഫില് രാജസ്ഥാന് റോയല്സിനെ നേരിടാന് ഒരുങ്ങുകയാണ് റോയല് ചലഞ്ചേഴ്സ് ബെംഗളൂരു. സീസണിന്റെ ആദ്യ പകുതിയില് ആര്ക്കും വെല്ലുവിളി ഉയര്ത്തിയ ടീമാണ് രാജസ്ഥാന്. എന്നാല് രണ്ടാം പകുതിയില് റോയല് ചലഞ്ചേഴ്സ് ഏതൊരു ടീമിനും വെല്ലുവിളിയായി.
ഇരുവരും പ്ലേ ഓഫില് ഏറ്റുമുട്ടുമ്പോള് ഒരു ടീം പുറത്തേയ്ക്ക് പോകുമെന്ന് ഉറപ്പാണ്. ഇതിന് മുമ്പ് ഒരിക്കല് മാത്രമാണ് ഐപിഎല് എലിമിനിറ്റേററില് ഇരുടീമുകളും നേര്ക്കുനേര് വന്നത്. അന്ന് 71 റണ്സിന്റെ ആധികാരിക വിജയമാണ് റോയല് ചലഞ്ചേഴ്സ് നേടിയത്.
The only time RCB faced RR in the Eliminator.- RCB won that match by 71 runs! 🏆 pic.twitter.com/PGJyPBXPyz
ആദ്യം ബാറ്റ് ചെയ്ത ആര്സിബി നാല് വിക്കറ്റ് നഷ്ടത്തില് 180 റണ്സെടുത്തു. മറുപടി പറഞ്ഞ രാജസ്ഥാന് റോയല്സ് 109 റണ്സിന് പുറത്തായി. 2022ൽ ഇരുടീമുകളും ഐപിഎൽ രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് ഏഴ് വിക്കറ്റിന് രാജസ്ഥാൻ റോയൽസ് വിജയിച്ചു. ഇത്തവണ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.