ബദരീനാഥ് തന്നെ ഒഴിവാക്കി, റെയ്ന വീണ്ടും ടീമിലെടുത്തു; വിരാട് കോഹ്ലി

അത് തന്റെ പ്രകടനത്തിൽ തന്നെ നിർണായക മാറ്റമുണ്ടാക്കിയെന്നും കോഹ്ലി

ബെംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടുകയാണ്. മത്സരത്തിന് മുമ്പ് വിരാട് കോഹ്ലിയും സുരേഷ് റെയ്നയും തമ്മിൽ കണ്ടുമുട്ടി. ഇരുവരും തമ്മിലുള്ള സംഭാഷണമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാകുന്നത്. താൻ ഇന്ത്യൻ ക്രിക്കറ്റിലേക്ക് കടന്നുവരുന്നതിൽ റെയ്ന നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നാണ് കോഹ്ലി പറയുന്നത്.

2005 മുതൽ 2011 വരെയാണ് എമേർജിംഗ് ടൂർണമെന്റ് ക്രിക്കറ്റ് നടന്നത്. ദേശീയ ടീമിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുക്കയായിരുന്നു ടൂർണമെന്റിന്റെ ലക്ഷ്യം. ടൂർണമെന്റിന്റെ തുടക്കകാലത്ത് സൂബ്രമണ്യം ബദരീനാഥ് ക്യാപ്റ്റനായിരുന്നപ്പോൾ താൻ മോശം പ്രകടനമാണ് പുറത്തെടുത്ത്. പിന്നാലെ തന്നെ ഒഴിവാക്കാൻ ബദരിനാഥ് തീരുമാനിച്ചതായി കോഹ്ലി ഓർത്തെടുത്തു.

ഐപിഎല്ലിൽ വീണ്ടും റൺഔട്ട് വിവാദം; ഇത്തവണ ഇരയായി ഡു പ്ലെസി

ടൂർണമെന്റിന്റെ പകുതിക്ക് വെച്ച് സുരേഷ് റെയ്ന ക്യാപ്റ്റൻ സ്ഥാനത്തെത്തി. പിന്നാലെ തന്നെ ടീമിലേക്ക് തിരികെയെടുത്തു. മധ്യനിര താരമായിരുന്ന തന്നെ ഓപ്പണറാക്കാനും റെയ്ന തീരുമാനിച്ചു. അത് തന്റെ പ്രകടനത്തിൽ തന്നെ നിർണായക മാറ്റമുണ്ടാക്കിയെന്നും കോഹ്ലി വ്യക്തമാക്കി

To advertise here,contact us