ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫിൽ കടന്നിരിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ്. മൂന്ന് സീസണിന് ശേഷമാണ് സൺറൈസേഴ്സിന്റെ പ്ലേ ഓഫ് പ്രവേശനം. ഈ സീസണിലെ ഹൈദരാബാദിന്റെ മുന്നേറ്റത്തിന് പാറ്റ് കമ്മിൻസിന്റെ നായകമികവ് വലിയ ഗുണം ചെയ്തുവെന്നതിൽ ആരാധകർക്ക് യാതൊരു സംശയവുമില്ല. ഇക്കാര്യം വ്യക്തമാക്കുകയാണ് സ്പിന്നർ ഷബാസ് അഹമ്മദ്.
തന്നെക്കുറിച്ച് സംസാരിച്ചാൽ, പാറ്റ് കമ്മിൻസ് എപ്പോൾ തനിക്ക് പന്തെറിയാൻ നൽകുമ്പോഴും അയാളുടെ പിന്തുണ ഉണ്ടാകും. ഇപ്പോൾ പന്ത് ബൗണ്ടറിയിലേക്ക് പോകുകയാണെങ്കിൽ കമ്മിൻസ് ഒന്നും മിണ്ടില്ല. എപ്പോഴും ബൗളർമാരെ പ്രോത്സാഹിപ്പിക്കാനാണ് അയാൾക്ക് ഇഷ്ടം. കമ്മിൻസിനൊപ്പം പരിശീലകൻ ഡാനിയേൽ വെട്ടോറിയും ടീമിൽ മികച്ച അന്തരീക്ഷമുണ്ടാക്കി. ഞങ്ങൾക്ക് സ്വതന്ത്രരായി കളിക്കാം. ഓരോ നിമിഷവും കമ്മിൻസിന്റെ ക്യാപ്റ്റൻസി ഞങ്ങൾ ആസ്വദിക്കുന്നതായി ഷബാസ് അഹമ്മദ് പറഞ്ഞു.
അങ്ങ് ഇതിഹാസമാണ്; രോഹിത് ശർമ്മയോട് ഓട്ടോഗ്രാഫ് വാങ്ങി റൊമാരിയോ ഷെപ്പേര്ഡ്
സീസണിൽ 13 മത്സരങ്ങൾ പിന്നിടുമ്പോൾ ഹൈദരാബാദിന് ഏഴ് വിജയമുണ്ട്. കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ സൺറൈസേഴ്സ് പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കി. പാറ്റ് കമ്മിൻസ് നായകനായ ടീമിന് ഇനി ഐപിഎൽ സ്വന്തമാക്കുകയാണ് ലക്ഷ്യം.