ചെന്നൈയിലേക്ക് വരൂ; ദിനേശ് കാര്ത്തിക്കിന് റുതുരാജിന്റെ ക്ഷണം

ചെന്നൈ നായകന് മറുപടിയുമായി കാര്ത്തിക്കും രംഗത്തെത്തി

ചെന്നൈ: ദിനേശ് കാര്ത്തിക്കിനെ ചെന്നൈ സൂപ്പര് കിംഗ്സിലേക്ക് ക്ഷണിച്ച് നായകന് റുതുരാജ് ഗെയ്ക്ക്വാദ്. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു റുതുരാജിന്റെ ക്ഷണം. പിന്നാലെ പ്രതികരണവുമായി കാര്ത്തിക്ക് രംഗത്തെത്തി. ടീമില് തന്റെ റോള് എന്താണെന്നാണ് കാര്ത്തിക്കിന്റെ മറുചോദ്യം.

നിലവില് റോയല് ചലഞ്ചേഴ്സിന്റെ താരമാണ് കാര്ത്തിക്ക്. 38കാരനായ താരത്തിന്റെ പ്രകടനം ക്രിക്കറ്റ് ലോകത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ സീസണോടെ ധോണിയുടെ കരിയര് അവസാനിച്ചാല് പുതിയൊരു വിക്കറ്റ് കീപ്പറെ ചെന്നൈ കണ്ടെത്തേണ്ടി വരും. ഈ സാഹചര്യത്തില് കൂടിയാണ് റുതുരാജ് ഇന്ത്യന് മുന് വിക്കറ്റ് കീപ്പറെ ചെന്നൈയിലേക്ക് ക്ഷണിക്കുന്നത്.

ചെന്നൈ ക്യാപ്റ്റനാകേണ്ടത് ഞാനായിരുന്നു; വീരേന്ദര് സെവാഗ്

ഇന്ത്യന് പ്രീമിയര് ലീഗ് പ്ലേ ഓഫിനായി ചെന്നൈയും ബെംഗളൂരുവും നേര്ക്കുനേര് വരാനൊരുങ്ങുകയാണ്. നാളെ നടക്കുന്ന നിര്ണായ മത്സരത്തില് വിജയിച്ച് പ്ലേ ഓഫില് കടക്കുകയാണ് ഇരുടീമുകളുടെയും ലക്ഷ്യം.

To advertise here,contact us