അയാൾ മുംബൈയുടെ അടുത്ത ക്യാപ്റ്റനാകണം; വ്യക്തമാക്കി അനില് കുംബ്ലെ

രോഹിത് ശർമ്മ ടീം വിടുമെന്ന് ഉറപ്പാണെന്നും ഇന്ത്യൻ മുൻ താരം

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് മറക്കാനാഗ്രഹിക്കുന്ന സീസണാണ് 2024. പ്രകടനം മാത്രമല്ല ടീമിനുള്ളിലെ അന്തരീക്ഷവും മോശമായി. പിന്നാലെ അടുത്ത സീസണിൽ ടീമിലെ മാറ്റങ്ങളും ആരാധകർക്കിടയിൽ ചർച്ചയാണ്. രോഹിത് ശർമ്മ മുംബൈയിൽ തുടരുമോ എന്നതിലും ആരാധകർക്കിടയിൽ ചർച്ച തുടരുന്നു. ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അനിൽ കുംബ്ലെ.

രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസ് വിടുമെന്ന് തനിക്കുറപ്പാണെന്ന് അനിൽ കുംബ്ലെ പറഞ്ഞു. ടീം അധികൃതർ ഒരു പുതിയ ക്യാപ്റ്റനെ കണ്ടെത്തണം. ജസ്പ്രീത് ബുംറയ്ക്കും സൂര്യകുമാർ യാദവിനും ക്യാപ്റ്റനാകാനുള്ള കഴിവുണ്ട്. ഇരുവരും ഇന്ത്യൻ ടീമിനെ നയിച്ചിട്ടുള്ളതാണ്. പക്ഷേ ബുംറയും സൂര്യയും മുംബൈയിൽ നിൽക്കുമോയെന്ന് കൂടെ അറിയണമെന്നും കുംബ്ലെ വ്യക്തമാക്കി.

ഇന്ത്യൻ പരിശീലകനാകാൻ ഗൗതം ഗംഭീറിനെ സമീപിച്ച് ബിസിസിഐ; റിപ്പോർട്ട്

സീസണിൽ മുംബൈയ്ക്കായി കൂടുതൽ വിക്കറ്റ് നേടിയ താരമാണ് ജസ്പ്രീത് ബുംറ. പർപ്പിൾ ക്യാപ്പിനായ പോരാട്ടത്തിലും താരം മുന്നിലുണ്ട്. സീസണിൽ ആദ്യ ചില മത്സരങ്ങൾ പരിക്ക് മൂലം സൂര്യകുമാർ യാദവിന് നഷ്ടമായി. എങ്കിലും ഒരു സെഞ്ച്വറിയുൾപ്പടെ മികച്ച പ്രകടനങ്ങൾ സൂര്യകുമാറും പുറത്തെടുത്തിരുന്നു.

To advertise here,contact us