മുംബൈ: ഇന്ത്യന് പ്രീമിയര് ലീഗ് സീസണില് അവസാന മത്സരത്തിനൊരുങ്ങുകയാണ് മുംബൈ ഇന്ത്യന്സ്. സീസണില് ഇതുവരെ നാല് വിജയങ്ങള് മാത്രമാണ് മുംബൈയ്ക്കുള്ളത്. പിന്നാലെ തന്റെ ടീമിന്റെ പ്രകടനത്തില് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പുതിയ നായകന് ഹാര്ദ്ദിക്ക് പാണ്ഡ്യ.
തന്റെ ക്യാപ്റ്റന്സി ലളിതമാണ്. ഹാര്ദ്ദിക്ക് പാണ്ഡ്യ 10 സഹതാരങ്ങള്ക്കൊപ്പം കളിക്കുന്നു. അവര്ക്ക് ആത്മവിശ്വാസം നല്കുകയാണ് തന്റെ ജോലി. അവരില് തനിക്ക് വിശ്വാസമുണ്ട്. എല്ലാവരോടും തനിക്ക് ഇഷ്മാണെന്നും പാണ്ഡ്യ പറഞ്ഞു.
.@hardikpandya7 believes in approach over result and feels it is important to give the team confidence in order for them to perform! 👏🏼Will @mipaltan and Hardik end the campaign on a winning note? 🤔Watch him in action as he takes on Lucknow in their final home game tonight!… pic.twitter.com/PTH0s97Zn8
റുതുരാജിന് നായകസ്ഥാനം നഷ്ടമാകും? സൂചന നല്കി മുന് താരം
മത്സരങ്ങള് വിജയിക്കണമെന്ന് നിര്ബന്ധമുള്ള നായകനല്ല താന്. പക്ഷേ വിജയിക്കാനായുള്ള ശ്രമം നടത്തണം. ആത്മാര്ത്ഥമായ ശ്രമങ്ങളാണ് ടീമിന് ഗുണം ചെയ്യുന്നതെന്നും ഹാര്ദ്ദിക്ക് വ്യക്തമാക്കി.