ഹൈരാബാദ്: ഐപിഎൽ പതിനേഴാം സീസൺ, പല പഴയ റെക്കോർഡുകൾ തിരുത്തിയും പുതിയ പല റെക്കോർഡുകൾ സൃഷ്ട്ടിച്ചും മുന്നോട്ട് പോവുകയാണ്. ഇപ്പോഴിതാ ഏറ്റവും കൂടുതൽ സിക്സറുകൾ പിറന്ന റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ് ഈ സീസൺ. സീസൺ പ്ളേ ഓഫിലേക്ക് കടക്കുന്നതിന്റെ മുമ്പാണ് ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്. ചൊവ്വാഴ്ച്ച നടന്ന ലഖ്നൗ സൂപ്പർ ജയ്ന്റ്സ്-ഡൽഹി ക്യാപിറ്റൽസ് മത്സരം കഴിഞ്ഞതോടെ ഈ പതിനേഴ് സീസണിലെയും ഏറ്റവും കൂടുതൽ സിക്സർ പിറന്ന സീസണായി ഇത്തവണത്തേത്. കഴിഞ്ഞ സീസണിലെ 1124 സിക്സ് എന്ന റെക്കോർഡാണ് മറി കടന്നത്. കഴിഞ്ഞ സീസണിൽ 74 കളിയിൽ നിന്നായിരുന്നു ഇത്രയും സിക്സർ പിറന്നിരുന്നെങ്കിൽ ഇത്തവണ വെറും 63 മത്സരത്തിൽ നിന്നാണ് റെക്കോർഡിലേക്കെത്തിയത്.
11 കളികൾ കൂടി ബാക്കി നിൽക്കെ സിക്സറുകളുടെ എണ്ണം വലിയ സംഖ്യയായി ഉയരുമെന്നാണ് കണക്ക് കൂട്ടൽ. 2022 സീസണിൽ 1062 സിക്സറുകളാണ് ആകെ മൊത്തം താരങ്ങൾ നേടിയിരുന്നത്. 2007 ലെ പ്രഥമ സീസണിൽ വെറും 622 സിക്സറുകൾ മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ നിന്നും ഓരോ സീസണിലും സിക്സറുകളുടെ എണ്ണം പടിപടിയായി ഉയർന്നു.
മുഴുവൻ കളിക്കാനല്ലെങ്കിൽ വരരുത്, ഐപിഎല്ലിൽ താരങ്ങളുടെ പിന്മാറ്റത്തെ വിമർശിച്ച് ഇർഫാൻ പത്താനും