വിൻഡീസ് താരങ്ങൾ ഒരുമിച്ച് നിന്നാൽ ഇന്ത്യയെ തോൽപ്പിക്കാം: ടി20 ഫൈനലിസ്റ്റുകളെ പ്രവചിച്ച് ബ്രയാൻ ലാറ

ജൂൺ രണ്ട് മുതൽ വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും വെച്ച് നടക്കുന്ന ടി20 ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ

കിങ്സ്റ്റൺ: ജൂൺ രണ്ട് മുതൽ വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും വെച്ച് നടക്കുന്ന ടി20 ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. തന്റെ സ്വന്തം രാജ്യമായ വെസ്റ്റ് ഇൻഡീസും ഇന്ത്യയുമായിരിക്കും ഇത്തവണ ഫൈനലിൽ എന്ന പ്രവചനമാണ് ലാറ നടത്തിയിരിക്കുന്നത്. വെസ്റ്റ് ഇൻഡീസിന്റെ ടീം ഏറെ ശക്തമാണെന്നും ഒരുമിച്ച് നിന്നാൽ ഏത് ടീമിനെയും തോൽപ്പിക്കാനുള്ള ശേഷി താരങ്ങൾക്കുണ്ടെന്നും ലാറ പറഞ്ഞു. ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ സംഭവിക്കുകയാണെങ്കിൽ തെറ്റ് തിരുത്താനുള്ള അവസരമായി അത് മാറുമെന്നും ലാറ കൂട്ടിചേർത്തു.

നിലവിൽ ഐപിഎല്ലിൽ മികച്ച ഫോമിലാണ് വിൻഡീസ് താരങ്ങളൊക്കെയും കളിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിക്കുന്ന സുനിൽ നരെയ്നും റസലും മികച്ച ഓൾ റൗണ്ടർ പ്രകടനമാണ് പുറത്തെടുത്തത്. ഇവരെ കൂടാതെ നിക്കോളാസ് പൂരൻ, ഷായി ഹോപ്, ഹെറ്റ്മെയർ, പവൽ തുടങ്ങി താരങ്ങളും ഈ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ബോർഡുമായി ഉടക്കിലുള്ള സുനിൽ നരെയ്നെ ടീമിലെടുക്കുന്ന കാര്യത്തിൽ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. ജൂൺ രണ്ടിന് കാനഡയും യുഎസ്എയും തമ്മിലാണ് ലോകകപ്പിലെ ആദ്യ മത്സരം. ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ അഞ്ചിന് അയർലൻഡുമായാണ്. പാപുവ ന്യൂ ഗ്വിനിയയുമായി ജൂൺ രണ്ടിനാണ് വെസ്റ്റ് ഇൻഡീസിന്റെ ആദ്യ മത്സരം.

ഇന്ത്യൻ ടീമിന്റെ പുതിയ പരിശീലകനായി അപേക്ഷ ക്ഷണിച്ചു; ബിസിസിഐ പറയുന്ന യോഗ്യതകള് ഇവ

To advertise here,contact us