ഇതാണ് 'ഡൽഹി ലോബി'; തരംഗമായി കോഹ്ലി-ഇഷാന്ത് സൗഹൃദം

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ഇരുവരും ഡൽഹിയുടെ താരങ്ങളാണ്.

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടുകയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. മത്സരത്തിൽ വിരാട് കോഹ്ലി 27 റൺസുമായി പുറത്തായി. ഇഷാന്ത് ശർമ്മയ്ക്കാണ് സൂപ്പർ താരത്തിന്റെ വിക്കറ്റ്. പിന്നാലെ ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ഇരുവരും ഡൽഹിയുടെ താരങ്ങളാണ്.

മത്സരത്തിന്റെ നാലാം ഓവറിലാണ് സംഭവം. ഇഷാന്തിന്റെ ആദ്യ പന്തിൽ കോഹ്ലി എഡ്ജിലൂടെ ഒരു ബൗണ്ടറി നേടി. രണ്ടാം പന്തിൽ താരം ലോങ് ഓണിലേക്ക് ഒരു സിക്സ് നേടി. മൂന്നാം പന്തിൽ റൺസെടുക്കാൻ കോഹ്ലിക്ക് കഴിഞ്ഞില്ല. നാലാം പന്തിൽ മറ്റൊരു എഡ്ജ് വിരാട് കോഹ്ലിയുടെ വിക്കറ്റ് നഷ്ടപ്പെടുത്തി. പിന്നാലെ വിരാട് കോഹ്ലിയുടെ ശരീരത്തിൽ തട്ടി ഇഷാന്ത് ശർമ്മ സൗഹൃദം പ്രകടിപ്പിച്ചു. ചിരിച്ചുകൊണ്ടാണ് കോഹ്ലി കളം വിട്ടത്.

'Qualification of both teams is on the line'Meanwhile Virat Kohli & Ishant Sharma. 😭 pic.twitter.com/oH61lUrSlx

വിജയത്തിനരികിൽ വീഴുന്ന തിലക പോരാട്ടം; പ്രതീക്ഷ ഉണർത്തുന്ന യുവതാരം

മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ഭേദപ്പെട്ട സ്കോറിലെത്തി. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. 52 റൺസെടുത്ത രജത് പാട്ടിദാറാണ് ടോപ് സ്കോറർ. വിൽ ജാക്സ് 41 റൺസുമായി ശക്തമായ പിന്തുണ നൽകി.

To advertise here,contact us